23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ്: വിദഗ്ധ സമിതി റിപ്പോർട്ടിന് മന്ത്രിസഭ അംഗീകാരം, ബിൽ നാളെ അവതരിപ്പിക്കും
Uncategorized

ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ്: വിദഗ്ധ സമിതി റിപ്പോർട്ടിന് മന്ത്രിസഭ അംഗീകാരം, ബിൽ നാളെ അവതരിപ്പിക്കും

ഉത്തരാഖണ്ഡ്: ഏക സിവില്‍ കോഡിനായുള്ള വിദഗ്ധ സമിതി റിപ്പോര്‍ട്ട് അംഗീകരിച്ച് ഉത്തരാഖണ്ഡ് സർക്കാർ. നാളെ ഏക സിവില്‍ കോഡ് ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാനിരിക്കെയാണ് നടപടി. ഇന്ന് ചേർന്ന് മന്ത്രിസഭയോഗമാണ് വിദഗ്ധ സമിതി നല്‍കിയ റിപ്പോർട്ടിന് അംഗീകാരം നല്‍കിയത്. ബില്‍ നിയമസഭയില്‍ പാസായാല്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാകും ഉത്തരാഖണ്ഡ്. ഏക സിവില്‍ കോഡ് നടപ്പാക്കാനായി രണ്ട് ദിവസത്തെ പ്രത്യേക നിയമസഭ സമ്മേളനമാണ് സർക്കാർ വിളിച്ചിരിക്കുന്നത്. പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ അടക്കം വിമർശനങ്ങള്‍ക്കിടെയാണ് സംസ്ഥാനത്തെ ബിജെപി സ‍ർക്കാർ നിയമം നടപ്പാക്കാൻ ഒരുങ്ങുന്നത്

Related posts

റേഷൻ കാർഡ് മസ്റ്ററിംഗ്; ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് വീടുകളിൽ വന്ന് മസ്റ്ററിംഗ് നടത്തും

Aswathi Kottiyoor

ആന ലോറിയിൽ നിന്നും ഇറങ്ങിയോടി, ഡ്രൈവർ ചായ കുടിക്കാൻ പോയ സമയത്ത്; വീട്ടുമുറ്റത്ത് കണ്ടെത്തി, തളച്ചിട്ടില്ല

Aswathi Kottiyoor

കെജ്‌രിവാളിന്റെ ജാമ്യം; സുപ്രീംകോടതി ഇന്ന് തീരുമാനമെടുത്തേക്കും

Aswathi Kottiyoor
WordPress Image Lightbox