24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കൃഷിയിടത്തിലിറങ്ങിയ പുള്ളി മാനുകളിൽ ഒരെണ്ണം വീണത് കിണറ്റിലേക്ക്; രക്ഷക്കെത്തി നാടും ഫയർഫോഴ്സും
Uncategorized

കൃഷിയിടത്തിലിറങ്ങിയ പുള്ളി മാനുകളിൽ ഒരെണ്ണം വീണത് കിണറ്റിലേക്ക്; രക്ഷക്കെത്തി നാടും ഫയർഫോഴ്സും

നിലമ്പൂര്‍: മലപ്പുറം നിലമ്പൂരിനടുത്ത് അമരമ്പലത്ത് കിണറ്റിൽ വീണ പുള്ളിമാന് രക്ഷകരായി വനപാലകരും നാട്ടുകാരും. കാഞ്ഞിരപ്പാറ ഷംസുദ്ധീന്‍റെ കൃഷിയിടത്തിലിറങ്ങിയ പുള്ളി മാനുകളിൽ ഒന്ന് അബദ്ധത്തിൽ പറമ്പിലെ കിണറിൽ വീഴുകയായിരുന്നു. നാട്ടുകാർ വിവരം അറിയച്ചതിനെത്തുടർന്ന് വനപാലകരെത്തി പുള്ളിമാനെ പുറത്തെത്തിച്ചു.പിന്നീട് പുള്ളിമാൻ കാട്ടിലേക്ക് തിരിച്ചുപോയി. അതേസമയം, കിണറിൽ റിങ് ഇറക്കുമ്പോൾ മണ്ണിടിഞ്ഞു അകപ്പെട്ട തൊഴിലാളിക്ക് കഴിഞ്ഞ ദിവസം അഗ്നിരക്ഷാ സേന രക്ഷകരായിരുന്നു. ചാക്ക ഒരു വാതിൽ കോട്ട ,ഡോക്ടർസ് കോളനി, 25 അടി വ്യാസമുള്ള കിണറിൽ റിംഗുകൾ ഇറക്കി കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് മണ്ണ് ഇടിഞ്ഞു ആറ്റിങ്ങൽ, മുദാക്കൾ സ്വദേശിയായ തൊഴിലാളി അകപ്പെടുകയായിരുന്നു.

നിലയത്തിൽ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ സേന തകര ഷീറ്റ് കൊണ്ട് വീണ്ടും മണ്ണിടിഞ്ഞു വീഴുന്നത് തടയുകയും നെഞ്ച് ഒപ്പം മണ്ണും മൂടിയിരുന്ന വ്യക്തിയെ മണ്ണ് നീക്കം ചെയ്ത് പുറത്തെടുക്കുകയും ചെയ്തു. സംഭവത്തിൽ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ഷാജി സേനാംഗങ്ങളായ ഹാപ്പി മോൻ, ശ്രീകാന്ത് ദീപു, ആകാശ മുകേഷ്, ശരത് അനു എന്നിവർ പങ്കെടുത്തു.

Related posts

പെരിന്തൽമണ്ണയിൽ ബെെക്കുകൾ കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർഥിനി മരിച്ചു

Aswathi Kottiyoor

*വൈഷ്ണവി ശർമ മിസ് ക്വീൻ ഓഫ് ഇന്ത്യ; മെഹർമീതിനും അബിനയയ്‌ക്കും റണ്ണർ അപ്പ് കിരീടം.*

Aswathi Kottiyoor

മലപ്പുറത്ത് നിപ ജാഗ്രത; മാസ്‌ക് നിര്‍ബന്ധം, കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കൂട്ടംകൂടരുത്, കൂടുതല്‍നിയന്ത്രണങ്ങള്‍

Aswathi Kottiyoor
WordPress Image Lightbox