25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടി ചുമതലകൾ രാജിവെച്ച് മുൻ കെപിസിസി ട്രഷറർ കെകെ മുഹമ്മദ്
Uncategorized

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടി ചുമതലകൾ രാജിവെച്ച് മുൻ കെപിസിസി ട്രഷറർ കെകെ മുഹമ്മദ്

തൃശൂർ: മുൻ കെപിസിസി ട്രഷറർ കെ കെ കൊച്ചുമുഹമ്മദ് ലോക്സഭാ തെരഞ്ഞെടുപ്പിന് പാർട്ടി ഏൽപ്പിച്ച ചുമതലകൾ രാജിവെച്ചു. അവിണിശേരി മണ്ഡലത്തിന്റെ ചുമതലക്കാരനായിരുന്നു കെ.കെ. കൊച്ചു മുഹമ്മദ്. ഡിസിസി പ്രസിഡന്റുമായുള്ള അസ്വാരസ്യങ്ങളെ തുടർന്നാണ് രാജി. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രവർത്തന ശൈലി സത്യസന്ധമല്ലെന്നാണ് ഉയർന്ന വിമർശനം. ചേർപ്പ് സഹകരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിളിച്ച യോഗത്തിൽ കെ.കെ. കൊച്ചുമുഹമ്മദ് അനുകൂലികൾക്കു നേരെ കയ്യേറ്റ ശ്രമവും ഉണ്ടായിരുന്നു. ഇതിൽ പരാതി നൽകിയെങ്കിലും നടപടിയെടുത്തിരുന്നില്ല. ഇതും രാജിക്ക് കാരണമായെന്നാണ് വിവരം.

Related posts

ഇപിഎഫ് പരാതി പരിഹാര സമ്പര്‍ക്ക പരിപാടി 27ന്

Aswathi Kottiyoor

നാഗര്‍കോവില്‍ – കന്യാകുമാരി പാതയില്‍ അറ്റകുറ്റപ്പണി: 11 ട്രെയിനുകള്‍ റദ്ദാക്കി

Aswathi Kottiyoor

ചെറിയ സംശയം; ഭര്‍ത്താവ് ഭാര്യയെ ടൊയ്‌ലറ്റ് പോലുമില്ലാത്ത മുറിയില്‍ പൂട്ടിയിട്ടത് 12 വര്‍ഷം

Aswathi Kottiyoor
WordPress Image Lightbox