24 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • കുനോ നാഷണൽ പാർക്കിൽ കുഞ്ഞതിഥികൾ: നമീബിയൻ ചീറ്റ 3 കുഞ്ഞുങ്ങൾക്ക് ജന്മം നൽകി
Uncategorized

കുനോ നാഷണൽ പാർക്കിൽ കുഞ്ഞതിഥികൾ: നമീബിയൻ ചീറ്റ 3 കുഞ്ഞുങ്ങൾക്ക് ജന്മം നൽകി

മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ കുഞ്ഞതിഥികൾ. നമീബിയൻ ചീറ്റ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് ട്വിറ്ററിലൂടെയായിരുന്നു ചീറ്റ കുഞ്ഞുങ്ങൾ പിറന്ന വിവരം അറിയിച്ചത്. ഏതാനും ആഴ്ചകൾക്ക് മുമ്പ് നമീബിയൻ ചീറ്റയായ ആശ പ്രസവിച്ചിരുന്നു.

‘കുനോയുടെ പുതിയ കുഞ്ഞുങ്ങൾ! ജ്വാല എന്ന നമീബിയൻ ചീറ്റ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. നമീബിയൻ ചീറ്റ ആഷ തന്റെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് തൊട്ടുപിന്നാലെയാണിത്. രാജ്യത്തുടനീളമുള്ള എല്ലാ വന്യജീവി മുൻനിര പോരാളികൾക്കും വന്യജീവി സ്നേഹികൾക്കും അഭിനന്ദനങ്ങൾ. ഭാരതത്തിലെ വന്യജീവികൾ അഭിവൃദ്ധിപ്പെടട്ടെ’ – ചീറ്റക്കുഞ്ഞുങ്ങളുടെ ചിത്രവും വീഡിയോകളും പങ്കുവച്ചുകൊണ്ട് ഭൂപേന്ദ്ര യാദവ് ട്വീറ്റ് ചെയ്തു.

Related posts

നിയന്ത്രണംവിട്ട കാറിടിച്ച് വഴിയോര കച്ചവടക്കാരന് ഗുരുതര പരിക്കേറ്റു.

Aswathi Kottiyoor

പുന്നാട് വീട്ടിൽ സ്ഫോടനം. ഭാര്യക്കും ഭർത്താവിനും പരിക്ക്

Aswathi Kottiyoor

കടുവയെ പിടികൂടാന്‍ വനംവകുപ്പ്; ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്‍റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

Aswathi Kottiyoor
WordPress Image Lightbox