27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • മണിക്കൂറുകൾക്കിടെ കേരളത്തിൽ മുങ്ങി മരിച്ചത് 6 കുട്ടികൾ; കായംകുളത്തിനും തൃശൂരിനും പിന്നാലെ മലപ്പുറത്തും കണ്ണീർ
Uncategorized

മണിക്കൂറുകൾക്കിടെ കേരളത്തിൽ മുങ്ങി മരിച്ചത് 6 കുട്ടികൾ; കായംകുളത്തിനും തൃശൂരിനും പിന്നാലെ മലപ്പുറത്തും കണ്ണീർ

മലപ്പുറം:തൃശൂരിൽ പാറക്കുളത്തിൽ വീണ് സഹോദരിമാർ മുങ്ങി മരിച്ചെന്ന വാർത്തയുടെ വേദനക്ക് പിന്നാലെ മലപ്പുറത്ത് നിന്നും കണ്ണീർ വാർത്ത. മലപ്പുറം തവനൂരിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങളാണ് മുങ്ങിമരിച്ചത്. കോഴിക്കോട് സ്വദേശികളായ അശ്വിൻ (11), ആയൂർ രാജ് (13) എന്നിവരാണ് തവനൂരിൽ മരിച്ചത്. പുഴയിൽ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.അതേസമയം മണിക്കൂറുകളുടെ വ്യത്യാസത്തിൽ കേരളത്തിൽ ആറ് കുട്ടികളാണ് മുങ്ങിമരിച്ചത്. ഇന്നലെ കായകുളത്താണ് ആദ്യം രണ്ട് കുട്ടികൾ മുങ്ങിമരിച്ചത്. പത്തിയൂർ ഇടശ്ശേരി കണ്ടത്തിൽ പറമ്പിൽ സൽമാൻ (16), പത്തിയൂർ ഇടശ്ശേരി കല്ലുപുര വീട്ടിൽ തുളസിയുടെ മകൻ തുഷാർ (15) എന്നിവരാണ് കായംകുളത്ത് മുങ്ങി മരിച്ചത്. പത്തിയൂർ പഞ്ചായത്ത് ഹൈസ്കൂൾ വിദ്യാർത്ഥികളായിരുന്നു ഇരുവരും. സ്കൂളിൽ പരീക്ഷ കഴിഞ്ഞ് കുളത്തിൽ കുളിക്കാൻ എത്തിയപ്പോളാണ് അപകടം സംഭവിച്ചത്.

Related posts

‘ശ്വാസം മുട്ടിച്ചു, തലമുടി വലിച്ച് നിലത്തിട്ടു, കാലിൽ കാർ കയറ്റി’; കാമുകൻ ഇൻസ്റ്റ താരത്തോട് ചെയ്തത് ക്രൂരത!

Aswathi Kottiyoor

അമേരിക്കയിലെ ന്യൂജഴ്സിയിൽ നാലംഗ ഇന്ത്യൻ കുടുംബം മരിച്ച നിലയിൽ

Aswathi Kottiyoor

രോഗികളോട് ആര്‍ദ്രതയോടെയുള്ള പെരുമാറ്റം ചികിത്സയില്‍ പ്രധാനം: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
WordPress Image Lightbox