23.8 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന പിഞ്ചുകുഞ്ഞിനെ തെരുവുനായ ക്രൂരമായി ആക്രമിച്ചു, മറ്റ് 3 പേർക്കും കടിയേറ്റു
Uncategorized

വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന പിഞ്ചുകുഞ്ഞിനെ തെരുവുനായ ക്രൂരമായി ആക്രമിച്ചു, മറ്റ് 3 പേർക്കും കടിയേറ്റു

കാസർകോട്: പടന്നയിൽ മൂന്ന് കുട്ടികളടക്കം നാല് പേർക്ക് തെരുവുനായയുടെ കടിയേറ്റു. വടക്കെപ്പുറത്തെ സുലൈമാൻ-ഫെബീന ദമ്പതികളുടെ മകൻ ബഷീർ (ഒന്നര വയസ്), കാന്തിലോട്ട് ഓടത്തിലെ രതീഷിന്റെ മകൻ ഗാന്ധർവ് (9 വയസ്), ഷൈജു മിനി ദമ്പതികളുടെ മകൻ നിഹാൻ (6 വയസ്) എന്നീ കുട്ടികൾക്കും എ. വി മിസ്രിയ (48)ക്കുമാണ് കടിയേറ്റത്. ഇന്നലെ വൈകുന്നേരം വീട്ടിൽ കളിച്ച് കൊണ്ടിരിക്കുകയായിരുന്ന കുട്ടികളെയാണ് തെരുവ് നായ ആക്രമിച്ചത്. മിസ്രിയയ്ക്ക് മൂസ്സഹാജിമുക്കിൽ വെച്ച് റോഡിലൂടെ നടന്ന് പോകുമ്പോഴാണ് കടിയേറ്റത്. തലയ്ക്കു സാരമായി മുറിവേറ്റ ബഷീറിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ബാക്കിയുള്ളവരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Related posts

ഐസിയുവിനകത്തെ പീഡനം; അതിജീവിതയ്ക്കൊപ്പം നിന്നതിന് വേട്ടയാടുന്നുവെന്ന് നഴ്സിംഗ് ഓഫീസര്‍ പിബി അനിത

Aswathi Kottiyoor

എബ്രഹാമിന്റെ മരണം: കൊലയാളി കാട്ടുപോത്തിനെ കൊല്ലില്ലെന്ന് കളക്ടർ; രണ്ടാമത്തെ ചർച്ചയും പരാജയം

Aswathi Kottiyoor

കളമശ്ശേരി സ്ഫോടനത്തിന് ശേഷം വിക്കറ്റ് ഗേറ്റ് പൂട്ടി, വട്ടംചുറ്റി തിരുവനന്തപുരം ടെക്നോ പാര്‍ക്കിലെ ജീവനക്കാര്‍

Aswathi Kottiyoor
WordPress Image Lightbox