27.2 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • സ്‌പൈസ് ജെറ്റ് യാത്രക്കാരൻ മണിക്കൂറുകളോളം ശുചിമുറിയിൽ കുടുങ്ങി
Uncategorized

സ്‌പൈസ് ജെറ്റ് യാത്രക്കാരൻ മണിക്കൂറുകളോളം ശുചിമുറിയിൽ കുടുങ്ങി

സ്‌പൈസ് ജെറ്റ് യാത്രക്കാരൻ മണിക്കൂറുകളോളം ശുചിമുറിയിൽ കുടുങ്ങി. ഡോർ തകരാറിലായതിനെ തുടർന്നാണ് യാത്രക്കാരൻ ഒരു മണിക്കൂറോളം ശുചിമുറിയിൽ കുടുങ്ങിയത്. ചൊവ്വാഴ്ച മുംബൈയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് സംഭവം.

മുംബൈയിൽ നിന്ന് വിമാനം പറന്നുയർന്നതിന് പിന്നാലെയാണ് സംഭവം. ടോയ്‌ലറ്റിലേക്ക് പോയ പുരുഷ യാത്രക്കാരൻ ഡോർ തകരാറിലായതിനെ തുടർന്ന് കുടുങ്ങുകയായിരുന്നു. ഒരു മണിക്കൂറോളം ഇയാൾ ശുചിമുറിയിൽ കുടുങ്ങി.

വിമാനം ബെംഗളൂരുവിൽ ലാൻഡ് ചെയ്ത ശേഷം സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെയാണ് വാതിൽ തുറന്ന് യാത്രക്കാരനെ പുറത്തിറക്കിയത്. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് വിമാനക്കമ്പനി പ്രസ്താവന നടത്തി. യാത്രക്കാരന് അടിയന്തര വൈദ്യസഹായം നൽകിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.

Related posts

തൃപ്പൂണിത്തുറയിലെ തെക്കുംഭാഗത്ത് പടക്ക കടയിൽ ഉ​ഗ്ര സ്ഫോടനം; രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു, തീ അണയ്ക്കാൻ ശ്രമം തുടരുന്നു

Aswathi Kottiyoor

ഉദ്യോഗസ്ഥരുടെ സേവനം കൃഷിയിടത്തിൽ ഉറപ്പാക്കും: കൃഷിമന്ത്രി

Aswathi Kottiyoor

തിരുവനന്തപുരം കടയ്ക്കാവൂർ രണ്ടു സംഘങ്ങൾ തമ്മിൽ സംഘർഷം; അഞ്ചു പേർക്ക് കുത്തേറ്റു

Aswathi Kottiyoor
WordPress Image Lightbox