23.8 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • പ്രധാനമന്ത്രി നെടുമ്പാശ്ശേരിയിൽ; മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് സ്വീകരിച്ചു
Uncategorized

പ്രധാനമന്ത്രി നെടുമ്പാശ്ശേരിയിൽ; മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് സ്വീകരിച്ചു

രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി നെടുമ്പാശ്ശേരിയിലെത്തി. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ വൈകിട്ട് 6.50നാണ് പ്രധാനമന്ത്രി നെടുമ്പാശ്ശേരിയിൽ എത്തിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ സ്വീകരിച്ചു. തുടർന്ന് ഏഴു മണിയോടെ ഹെലികോപ്ടറിൽ അദ്ദേഹം നേവൽ ബേസ് എയർപോർട്ടിലേക്ക് യാത്രതിരിച്ചു.ഏറെ വൈകാതെ പ്രധാനമന്ത്രിയുടെ റോഡ് ഷോ ആരംഭിക്കും. നേവൽ ബേസിൽ നിന്ന് റോഡ് മാർഗമാവും പ്രധാനമന്ത്രി ഇവിടേക്കെത്തുക.

കേന്ദ്രമന്ത്രി വി. മുരളീധരൻ, പ്രകാശ് ജാവദേക്കർ എം.പി., ചീഫ് സെക്രട്ടറി ഡോ.വി. വേണു, സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്, ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന തുടങ്ങിയവരും പ്രധാനമന്ത്രിയെ സ്വീകരിക്കാൻ നെടുമ്പാശ്ശേരിയിലുണ്ടായിരുന്നു.

Related posts

പാലക്കാട് രാഹുലിന് വേണ്ടി കരുക്കൾ നീക്കി ഒരു കൂട്ടർ; എതിർത്ത് ഡിസിസി, തീരുമാനം ഹൈക്കമാന്റിന്

Aswathi Kottiyoor

കിടക്ക ദേഹത്തു വീണ് രണ്ടു വയസുകാരൻ മരിച്ചു

Aswathi Kottiyoor

തീവെപ്പുണ്ടായ കോച്ചില്‍ NIA സംഘത്തിന്റെ പരിശോധന; യു.പിയില്‍ രണ്ട് പേരെ ചോദ്യം ചെയ്തു.*

Aswathi Kottiyoor
WordPress Image Lightbox