24.4 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • സമ്മര്‍ദ്ദം ഫലം കണ്ടു, ‘തൊഴിലുറപ്പിന്’ ആശ്വാസം; പുനസ്ഥാപിച്ചത് ഒന്നരക്കോടി തൊഴിൽ ദിനങ്ങളെന്ന് മന്ത്രി
Uncategorized

സമ്മര്‍ദ്ദം ഫലം കണ്ടു, ‘തൊഴിലുറപ്പിന്’ ആശ്വാസം; പുനസ്ഥാപിച്ചത് ഒന്നരക്കോടി തൊഴിൽ ദിനങ്ങളെന്ന് മന്ത്രി

തിരുവനന്തപുരം: കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ആശ്വാസമാകുന്ന വാര്‍ത്തയുമായി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ വെട്ടിക്കുറച്ച കേരളത്തിന്റെ ഒന്നരക്കോടി തൊഴിൽ ദിനങ്ങൾ കൂടി പുനഃസ്ഥാപിച്ചെന്നാണ് മന്ത്രിയുടെ കുറിപ്പിൽ പറയുന്നത്. ‘നവകേരള സദസ്സിൽ ഉന്നയിക്കുകയും കേരളമാകെ ഒന്നിച്ചണിനിരക്കുകയും ചെയ്ത ഒരു വിഷയത്തിൽ കൂടി അനുകൂല തീരുമാനം വന്നിരിക്കുകയാണ്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ വെട്ടിക്കുറച്ച കേരളത്തിന്റെ ഒന്നരക്കോടി തൊഴിൽ ദിനങ്ങൾ കൂടി പുനഃസ്ഥാപിക്കാനാണ് കേന്ദ്രസർക്കാർ നിർബന്ധിതമായത്’- എന്നും പറ‍ഞ്ഞാണ് മന്ത്രിയുടെ കുറിപ്പ് ആരംഭിക്കുന്നത്.

Related posts

സ്ത്രീ വോട്ടര്‍മാരില്‍ നിന്ന് മികച്ച പ്രതികരണം’; കൊല്ലത്ത് വൻ ഭൂരിപക്ഷം കിട്ടുമെന്ന് മുകേഷ്

Aswathi Kottiyoor

വന്യജീവി ആക്രമണം: മന്ത്രിസംഘം ഇന്ന് വയനാട്ടിൽ, രാപ്പകൽ സമരവുമായി യുഡിഎഫ്

Aswathi Kottiyoor

എഐ ക്യാമറ: ഉപകരാറില്‍ തെറ്റില്ല; രേഖകള്‍ പൊതുജനമധ്യത്തില്‍ വരും

Aswathi Kottiyoor
WordPress Image Lightbox