25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • മണിപ്പൂരിൽ വീണ്ടും ഏറ്റുമുട്ടൽ, ചുരാചന്ദ്‌പൂരിൽ 4 പേര്‍ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കുക്കികൾ
Uncategorized

മണിപ്പൂരിൽ വീണ്ടും ഏറ്റുമുട്ടൽ, ചുരാചന്ദ്‌പൂരിൽ 4 പേര്‍ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കുക്കികൾ

ഇംഫാൽ: കലാപം തുടരുന്ന മണിപ്പൂരിൽ ഇന്നലെയും നാല് പേര്‍ കൊല്ലപ്പെട്ടതായി വിവരം. ചുരാചന്ദ്‌പൂരിലാണ് ഇന്നലെ സംഘര്‍ഷം നടന്നത്. ഇവിടെയാണ് നാല് പേര്‍ കൊല്ലപ്പെട്ടത്. അതേസമയം സംസ്ഥാനത്ത് മുഖ്യമന്ത്രി ബിരേൻ സിങിനെതിരെ കുക്കികൾ രംഗത്ത് വന്നു. കുക്കികളുടെ പിന്നോക്ക വിഭാഗ പദവി പുനഃപരിശോധിക്കേണ്ടതാണെന്ന മുഖ്യമന്ത്രി ബീരേൻ സിങിന്റെ പ്രസ്താവനയാണ് കടുത്ത എതിര്‍പ്പിന് കാരണമായത്. മുഖ്യമന്ത്രിയുടെ പ്രസ്താവന സംസ്ഥാനത്ത് സംഘര്‍ഷം വര്‍ധിപ്പിക്കുന്ന നീക്കമാണെന്ന് കുക്കി വിഭാഗം നേതാക്കൾ പറയുന്നു. കുക്കികളെ ലക്ഷ്യമിടാനാണ് സർക്കാർ നീക്കമെങ്കിൽ സാഹചര്യം മോശമാകുമെന്ന് ഇവ‍ർ മുന്നറിയിപ്പ് നൽകി. കുക്കികളുടെ എസ് ടി പദവി പുനപരിശോധിക്കാൻ സമിതി സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മെയ്‌തെ വിഭാഗത്തിന് എസ്‌ടി പദവി നൽകണമെന്ന കോടതി ഉത്തരവാണ് സംസ്ഥാനത്ത് കലാപത്തിന് കാരണമായത്.

Related posts

കൊയിലാണ്ടിയിൽ റെയിൽവേ ഇൻസ്പെഷൻ കോച്ച് തട്ടി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Aswathi Kottiyoor

വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്നു

Aswathi Kottiyoor

ലൈംഗികബന്ധത്തിന് സമ്മതിച്ചില്ല; എംബിബിഎസ് വിദ്യാർഥിനിയെ പാറക്കെട്ടിൽ തള്ളിയിട്ട് കൊന്നു

Aswathi Kottiyoor
WordPress Image Lightbox