25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • മാര്‍ റാഫേല്‍ തട്ടിൽ സീറോമലബാർ സഭാ അധ്യക്ഷൻ
Uncategorized

മാര്‍ റാഫേല്‍ തട്ടിൽ സീറോമലബാർ സഭാ അധ്യക്ഷൻ

കൊച്ചി: സീറോമലബാർസഭയുടെ മേജർ ആർച്ച്ബിഷപ്പായി മാര്‍ റാഫേല്‍ തട്ടിലിനെ തെരഞ്ഞെടുത്തു. മുപ്പത്തിരണ്ടാമത് മെത്രാൻ സിനഡിന്റെ തീരുമാനം വാർത്താസമ്മേളനത്തിലൂടെയാണ് അറിയിച്ചത്. കർദിനാൾ ജോർജ് ആലഞ്ചേരി മേജർ ആർച്ച് ബിഷപ്പ് സ്ഥാനം രാജിവച്ചതിനെ തുടർന്ന് നടന്ന ആദ്യ സിനഡ് യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. നിലവിൽ ഷംഷാബാദ് രൂപത ബിഷപ്പാണ് റാഫേൽ തട്ടിൽ.

എറണാകുളം അങ്കമാലി അതിരൂപതയിലെ കുർബാന തർക്കങ്ങൾ ഉൾപ്പടെയുള്ള സഭയിലെ മറ്റ് പ്രശ്നങ്ങൾ ചർച്ചചെയ്യുന്നത് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തതിന് ശേഷമുള്ള സിനഡ് യോഗത്തിലായിരിക്കും.

സിറോ മലബാർസഭയ്ക്ക് കീഴിലുള്ള 53 ബിഷപ്പുമാരാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. രഹസ്യ ബാലറ്റിലൂടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. 13 ന് സിനഡ് അവസാനിക്കും.

Related posts

അരിക്കൊമ്പൻ ചുരുളി വെള്ളച്ചാട്ടത്തിന് സമീപം; മയക്കുവെടിവയ്ക്കാൻ ഒരുക്കം

Aswathi Kottiyoor

സവാദിനെ പരിചയപ്പെട്ടത് ഉള്ളാൾ ദര്‍ഗയിൽ വച്ച്, ആരുമില്ലെന്ന് പറഞ്ഞു, പ്രതിയെന്ന് അറിഞ്ഞത് ഇന്നലെ: ഭാര്യ പിതാവ്

Aswathi Kottiyoor

മാസപ്പടിയിൽ കേന്ദ്ര അന്വേഷണം തുടങ്ങി; CMRLന്റെ ആലുവയിലെ കോർപ്പറേറ്റ് ഓഫീസിൽ പരിശോധന

Aswathi Kottiyoor
WordPress Image Lightbox