• Home
  • Uncategorized
  • ഹിറ്റാച്ചിയടക്കം കസ്റ്റഡിയിലെടുത്തു, പിഴ അടക്കാതെ ഉപകരണങ്ങൾ മാറ്റി, സർക്കാർ ഭൂമിയിൽ വൻതോതിൽ അനധികൃത പാറഖനനം
Uncategorized

ഹിറ്റാച്ചിയടക്കം കസ്റ്റഡിയിലെടുത്തു, പിഴ അടക്കാതെ ഉപകരണങ്ങൾ മാറ്റി, സർക്കാർ ഭൂമിയിൽ വൻതോതിൽ അനധികൃത പാറഖനനം

ചതുരംഗപ്പാറ: ഇടുക്കിയിലെ ചതുരംഗപ്പാറ വില്ലേജിലുള്ള സർക്കാർ ഭൂമിയിൽ വൻതോതിൽ അനധികൃത പാറഖനനം നടന്നതായി വിജിലൻസ് പരിശോധനയിൽ കണ്ടെത്തി. റവന്യൂ, മൈനിംഗ് ആൻറ് ജിയോളജി വകുപ്പുകളുടെ അറിവോടെ നടന്ന പാറപൊട്ടിക്കലിൽ സർക്കാരിന് നാൽപ്പതു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായും പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. ഉടുമ്പൻചോല താലൂക്കിലെ പാപ്പൻപാറ, സുബ്ബൻപാറ എന്നിവിടങ്ങളിലെ അനധികൃത പാറഖനനം നടത്തിയ മൂന്നിടത്താണ് കോട്ടയം വിജിലൻസ് യൂണിറ്റ് പരിശോധന നടത്തിയത്.

ഇവിടങ്ങളില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി വ്യാപകമായി പാറപൊട്ടിക്കല്‍ നടക്കുന്നുവെന്ന പാരാതിയാണ് പരിശോധനക്ക് കാരണം. പാപ്പൻപാറ ബോജാ കമ്പനി ഭാഗത്ത് സർവ്വേ 35/1 ൽ പെട്ട 75 ഏക്കർ വിസ്തൃതിയുള്ള സർക്കാർ തരിശ് പാറയുണ്ട്. ഇവിടെ നിന്നും പാലാ, മൂവാറ്റുപുഴ സ്വദേശികൾ ലക്ഷക്കണക്കിനു രൂപയുടെ പാറയാണ് പൊട്ടിച്ചു കടത്തിയെന്നാണ് വിജിലന്‍സിന് ലഭിച്ച പരാതി. ഇതേ പരാതി നേരത്തെ റവന്യുവകുപ്പിനും നല്‍കിയിരുന്നു. റവന്യു ഉദ്യോഗസ്ഥര്‍ പാറ പൊട്ടിച്ചുവെന്ന കണ്ടത്തി ഹിറ്റാച്ചിയടക്കമുള്ള ഉപകരണങ്ങള്‍ കസ്റ്റഡിയിലെടുത്ത് 12 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.

പിഴ അടച്ചില്ലെന്ന് മാത്രമല്ല ഉപകരണങ്ങള്‍ മാറ്റുകയും ചെയ്തു. ഇതോടെയാണ് അഴിമതിയുണ്ടെന്നും ഉദ്യോഗ്സഥരടക്കം പങ്കാളിയാണെന്നും കാട്ടി ഇടുക്കി ദേവികുളം സ്വദേശി വിജിലന‍്സിനെ സമീപിക്കുന്നത്. ഈ പരാതിയിലുള്ള പിരശോധനയാണ് നടന്നത്. വിജിലൻസ് സംഘത്തിലുണ്ടായിരുന്ന കോട്ടയം ജില്ല അസിസ്റ്റൻറ് ജിയോളജിസ്റ്റ് നടത്തിയ പ്രാഥമിക കണക്കെടുപ്പിൽ റോയൽറ്റി ഇനത്തിൽ 40 ലക്ഷം രൂപ എങ്കിലും സർക്കാരിന് നഷ്ടമായെന്നാണ്കണ്ടെത്തല്‍. സർക്കാർ ഭൂമി കയ്യേറി അനധികൃത ഖനനം നടത്തിയ കുറ്റവും തിരിച്ചറിഞ്ഞു. ഇതെല്ലാം കാണിച്ച് വിശദ അന്വേഷണത്തിന് അനുമതി ആവശ്യപ്പെട്ട് വിജിലൻസ് റിപ്പോർട്ട് നൽകാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.

Related posts

IDA കേരള ഘടകം ക്യാൻസർ ബോധവൽക്കരണ വാരാചരണം നടത്തി

Aswathi Kottiyoor

വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്: കെ.വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Aswathi Kottiyoor

ആലപ്പുഴ നൂറനാട്ടെ മണ്ണെടുപ്പ് പുനരാരംഭിച്ചു; സ്റ്റോപ്പ് മെമോ നൽകിയിട്ടില്ലെന്ന് കരാറുകാരൻ

Aswathi Kottiyoor
WordPress Image Lightbox