22.2 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • മട്ടുപ്പാവിൽ വിരിഞ്ഞുനിൽക്കുന്ന സ്വർഗ കനിയും താമരയും ആമ്പലും; മികച്ച വരുമാനം കൊയ്യുകയാണ് ഈ വീട്ടമ്മ
Uncategorized

മട്ടുപ്പാവിൽ വിരിഞ്ഞുനിൽക്കുന്ന സ്വർഗ കനിയും താമരയും ആമ്പലും; മികച്ച വരുമാനം കൊയ്യുകയാണ് ഈ വീട്ടമ്മ

മലപ്പുറം: ആമ്പലും താമരയും വിരിഞ്ഞുനിൽക്കുന്ന മട്ടുപ്പാവ്. ഗാക് ഫ്രൂട്ടുകൾ നിറഞ്ഞ് ഒരു പന്തൽ. മട്ടുപ്പാവ് കൃഷിയിലൂടെ മികച്ച വരുമാനം കൊയ്യുകയാണ് മലപ്പുറത്തെ വീട്ടമ്മയായ ഹസീന.മലപ്പുറം കൊണ്ടോട്ടിയിലെ ഹസീനയുടെ വീടിന്‍റെ മട്ടുപ്പാവിലെത്തിയാൽ പൂന്തോട്ടവും പഴത്തോട്ടവും ഒന്നിച്ച് കാണാം. സ്വർഗകനിയെന്ന ഓമനപ്പേരുള്ള ഗാക് ഫ്രൂട്ടുകൾ പഴുത്തുതുടുത്തു നിൽക്കുന്നു. ടയറുകളിലും പ്ലാസ്റ്റിക് പാത്രങ്ങളിലും പഴയ റഫ്രിഡ്ജറേറ്ററുകളിലും ഒരുക്കിയ കുഞ്ഞുകുളങ്ങളിൽ പൂത്തുനിൽക്കുന്ന ആമ്പലും താമരയും.

12 വർഷം മുൻപാണ് ഹസീന കൃഷിയിലേക്കെത്തുന്നത്. സ്ഥലപരിമിതി പ്രശ്നമായപ്പോൾ മട്ടുപ്പാവിലേക്ക് മാറ്റി. കൊവിഡ് കാലത്ത് ഓൺലൈനില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ഗാഗ് ഫ്രൂട്ടിനും ആമ്പലിനും താമരയ്ക്കുമെല്ലാം വിപണിയുമായി,.

ഗാഗ് ഫ്രൂട്ടിന്‍റെ ഔഷധ ഗുണം തന്നെയാണ് അതിനെ വിപണിയിലെ പ്രിയപ്പെട്ടതാക്കുന്നത്. ഇതിനുപുറമെ സ്വന്തം ബ്രാൻഡിൽ ക്രീമുകളും ഓയിലും ഹസീന വിപണിയിലിറക്കുന്നുണ്ട്. ഓണക്കാലത്ത് ചെണ്ടുമല്ലി കൃഷിയിലും ഹസീന മികച്ച വിളവ് നേടിയിരുന്നു.

Related posts

സംസ്ഥാനതല പ്രവൃത്തിപരിചയ മേളയിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ജോത്സ്നക്ക് ഒന്നാം സ്ഥാനം

Aswathi Kottiyoor

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ നടപടി സ്വീകരിക്കണം; കേരളത്തിന് തമിഴ്നാടിന്റെ കത്ത്

Aswathi Kottiyoor

ഗര്‍ഭച്ഛിദ്രത്തിന് പിന്നാലെ വിവാഹ മോചനം നേടിയ ഭാര്യ, പണത്തിനായി ആറ് പേരെ വിവാഹം കഴിച്ചെന്ന് ഭര്‍ത്താവ്; കേസ്

Aswathi Kottiyoor
WordPress Image Lightbox