24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • ഭോപ്പാലിൽ അനാഥാലയത്തിൽ നിന്ന് 26 പെൺകുട്ടികളെ കാണാതായി; ദുരൂഹത, അന്വേഷണം
Uncategorized

ഭോപ്പാലിൽ അനാഥാലയത്തിൽ നിന്ന് 26 പെൺകുട്ടികളെ കാണാതായി; ദുരൂഹത, അന്വേഷണം

ഭോപ്പാൽ: ഭോപ്പാലിൽ അനാഥാലയത്തിൽ നിന്ന് 26 പെൺകുട്ടികളെ കാണാതായതായി റിപ്പോർട്ട്. ജാർഖണ്ഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ പെൺകുട്ടികളെയാണ് അനാഥാലയത്തിൽ നിന്ന് കാണാതായത്. സംഭവത്തിൽ നടത്തിപ്പുകാർക്കെതിരെ പൊലീസ് കേസെടുത്തു. മാനേജർ അനിൽ മാത്യുവിനെതിരെയാണ് കേസെടുത്തത്. അനാഥാലയത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ സന്ദർശനം നടത്തിയതോടെ സംഭവം പുറത്തറിഞ്ഞത്. 26 പെൺകുട്ടികളെ കാണാനില്ലെന്ന് പുറത്ത് വരികയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. അതേസമയം, സംഭവത്തിൽ ചീഫ് സെക്രട്ടറിയോട് ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇടപെടൽ ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ശിവ്രാജ് സിംങ് ചൌഹാനും രംഗത്തെത്തി.

Related posts

‘ഇടതുപക്ഷ ജനാധിപത്യ മുന്നണി 20 മണ്ഡലങ്ങളിലും വിജയിക്കുമെന്ന് പ്രതീക്ഷ’: എംഎം മണി എംഎൽഎ

Aswathi Kottiyoor

മദ്യപിച്ച് തമ്മിലടിച്ച് മറുനാടൻ തൊഴിലാളികൾ;

Aswathi Kottiyoor

കണ്ണൂരിലെ ബോംബ് സ്ഫോടനം, പാർട്ടിക്ക് പങ്കില്ല; പ്രചാരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനെന്നും സിപിഐഎം

Aswathi Kottiyoor
WordPress Image Lightbox