25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • വയനാട് മൂടക്കൊലിയിൽ പന്നിഫാമിൽ വന്യജീവി ആക്രമണം; കടുവയെന്ന് സംശയം
Uncategorized

വയനാട് മൂടക്കൊലിയിൽ പന്നിഫാമിൽ വന്യജീവി ആക്രമണം; കടുവയെന്ന് സംശയം

വയനാട് മൂടക്കൊലിയിൽ പന്നിഫാമിൽ വന്യജീവിയുടെ ആക്രമണം. കരികുളത്ത് ശ്രീനേഷന്റെ ഉടമസ്ഥതയിലുള്ള ഫാമിൽ പന്നിയെ കൊന്ന് തിന്ന നിലയിൽ കണ്ടെത്തി. കടുവയാണ് ആക്രമിച്ചതെന്ന് സംശയിക്കുന്നു. ക്ഷീരകർഷകനായ പ്രജീഷിനെ കടുവ കൊലപ്പെടുത്തിയ പ്രദേശത്തിന് സമീപമാണ് ഈ ഫാം.രാവിലെ ജോലിക്ക് എത്തിയ പന്നിഫാമിലെ ജീവനക്കാരാണ് സംഭവം കണ്ടത്. ഫാമിൽ 34 പന്നികൾ ഉണ്ടായിരുന്നു. ഇതിൽ 20 പന്നിക്കുഞ്ഞുങ്ങളെ കാണാനില്ല. ഇപ്പോൾ 14 എണ്ണം മാത്രമാണ് ബാക്കിയുള്ളതെന്നും ഫാം ഉടമ. അടുത്തകാലത്തായാണ് ഫാമിൽ വന്യജീവി ആക്രമണം ആരംഭിച്ചതെന്നും ശ്രീനേഷ് കൂട്ടിച്ചേർത്തു.

വനം വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. വനത്തിൽ നിന്നും പന്നിയുടെ ജഡം കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് കടുവയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകളും വലിച്ചിഴച്ച പാടുകളും കണ്ടെത്തി. പ്രാഥമിക ഘട്ടത്തിൽ പന്നിയുടെ ജഡത്തിൽ കടുവയുടേതെന്ന് സംശയിക്കുന്ന മുറിവുകളാണ് കണ്ടെത്തിയിരിക്കുന്നത്.

Related posts

വന്ദേഭാരതിൽ പോയാൽ 2 ദിവസം കൊണ്ട് എത്തുമോ? അപ്പം കേടാവും: മറുപടിയുമായി ഗോവിന്ദൻ

Aswathi Kottiyoor

സൈബറാക്രമണങ്ങൾക്ക് മറുപടിയുമായി അച്ചു ഉമ്മൻ

Aswathi Kottiyoor

എല്ലാം സജ്ജം, ഇനി വോട്ടിംഗ്’; 33 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് നാളെ

Aswathi Kottiyoor
WordPress Image Lightbox