25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ഒന്നാംതീയതി തന്നെ ശമ്പളം കൊടുക്കാന്‍ വഴി കണ്ടെത്തണം; കെഎസ്ആര്‍ടിസിയില്‍ ചെലവ് കുറയ്ക്കണമെന്ന് ഗതാഗതമന്ത്രി
Uncategorized

ഒന്നാംതീയതി തന്നെ ശമ്പളം കൊടുക്കാന്‍ വഴി കണ്ടെത്തണം; കെഎസ്ആര്‍ടിസിയില്‍ ചെലവ് കുറയ്ക്കണമെന്ന് ഗതാഗതമന്ത്രി

കെഎസ്ആര്‍ടിസിയിലെ ചെലവ് ചുരുക്കണമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. മാനേജ്‌മെന്റുമായി നടന്ന ചര്‍ച്ചയിലാണ് നിര്‍ദേശം. ചെലവ് ചുരുക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ മാനേജ്‌മെന്റ് സമര്‍പ്പിക്കണം. ലോക്കല്‍ പര്‍ച്ചേഴ്‌സ് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ഒന്നാം തീയതി തന്നെ മുഴുവന്‍ ശമ്പളവും നല്‍കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തണം.രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാംടേമില്‍ മന്ത്രിയായ കെബി ഗണേഷ്‌കുമാര്‍ ചുമതലയേറ്റെടുത്തതിന് പിന്നാലെ തന്നെ കെഎസ്ആര്‍ടിസിയില്‍ പരിഷ്‌കരണങ്ങള്‍ കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു. കെഎസ്ആര്‍ടിസി കൂടുതല്‍ ജനകീയമാക്കുമെന്നും നഷ്ടത്തിലോടുന്ന റൂട്ടുകള്‍ റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകള്‍ കര്‍ശനമാക്കാനും മന്ത്രി കെ ബി ഗണേഷ് കുമാര്‍ തീരുമാനിച്ചിട്ടുണ്ട്. ടെസ്റ്റ് നടത്തുന്ന വാഹനങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുമെന്ന് മന്ത്രി വ്യക്തമാക്കി. നഷ്ടത്തില്‍ ഓടുന്ന ഗടഞഠഇ സര്‍വീസുകള്‍ നിര്‍ത്തലാക്കുമെന്നും മാറ്റ് യാത്ര സംവിധാനങ്ങള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ മാത്രം നിലനിര്‍ത്തും എന്നും മന്ത്രി പറഞ്ഞു.

Related posts

കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് യോഗത്തിൽ കൈയ്യാങ്കളി; വിസിയെ കൈയ്യേറ്റം ചെയ്യാൻ ശ്രമം, യോഗം അവസാനിപ്പിച്ചു

Aswathi Kottiyoor

സെൽഫിയെടുത്ത് ആദിത്യ; ഭൂമിയുടെയും ചന്ദ്രന്റെയും ചിത്രവും പകർത്തി;

Aswathi Kottiyoor

പമ്പയിൽ വീണ്ടും കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു; അപകടം ഹിൽടോപ്പില്‍നിന്നും ആളുകളെ കയറ്റാൻ കൊണ്ടുവരുന്നതിനിടെ

Aswathi Kottiyoor
WordPress Image Lightbox