25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ഐസിയു പീഡനക്കേസ്; ചീഫ് നഴ്സിംഗ് ഓഫീസറുടെ സ്ഥലം മാറ്റത്തിന് സ്റ്റേ
Uncategorized

ഐസിയു പീഡനക്കേസ്; ചീഫ് നഴ്സിംഗ് ഓഫീസറുടെ സ്ഥലം മാറ്റത്തിന് സ്റ്റേ

കോഴിക്കോട് മെഡിക്കൽ കോളജിലെ ഐ സി യു പീഡനക്കേസിൽ നടപടി നേരിട്ട ചീഫ് നഴ്സിംഗ് ഓഫിസർ വി പി സുമതിയുടെ സ്ഥലം മാറ്റത്തിന് സ്റ്റേ. രണ്ട് മാസത്തേക്കാണ് അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ സ്ഥലംമാറ്റം സ്റ്റേ ചെയ്തത്. ഐസിയു പീഡനക്കേസുമായി ബന്ധപ്പെട്ട് ഡിഎംഇ നിയോഗിച്ച അന്വേഷണസമിതി റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഇവരെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേയ്ക്ക് സ്ഥലം മാറ്റിയത്.വിശദീകരണം പോലും ചോദിക്കാതെ സ്ഥലം മാറ്റിയതിനെതിരെ ചീഫ് നഴ്സിങ് ഓഫിസര്‍ ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു.ഇതിനിടെ നഴ്സിങ് സൂപ്രണ്ട് ബെറ്റി ആന്‍റണിയെ കോന്നി മെഡിക്കല്‍ കോളജിലേയ്ക്കും മാറ്റിയിരുന്നു. ഐസിയുവിൽ പീഡനത്തിന് ഇരയായ അതിജീവിതയെ വാർഡിലെത്തി ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ 5 പേരെ തിരിച്ചറിഞ്ഞതിന്‍റെ പേരിലായിരുന്നു സ്ഥലംമാറ്റം.

സുമതിക്കൊപ്പം അതിജീവിതക്ക് അനുകൂലമായി നിലപാടെടുത്തതിന്റെ പേരിൽ സ്ഥലം മാറ്റം ലഭിച്ച സീനിയർ നർസിങ് ഓഫീസർ പി. ബി അനിതയും ട്രൈബ്യൂണലിൽ നിന്ന് സ്റ്റേ വാങ്ങിയിരുന്നു.

Related posts

ഔട്ടർ റിംഗ് റോഡിന് ഭൂമി വിട്ടുകൊടുത്തവർ സമരത്തിൽ. നാവായിക്കുളം വിഴിഞ്ഞം ഔട്ടർ റിംഗ് റോഡിന് ഭൂമി നല്‍കിയവരാണ് പ്രതിസന്ധിയിലായത്. തിരുവനന്തപുരം വള്ളപ്പിലെ ദേശീയ പാത അതോറിറ്റിയുടെ താൽക്കാലിക ഓഫീസ് ജനകീയ സമിതി ഉപരോധിച്ചു.

Aswathi Kottiyoor

പ്ലസ്‌ വണ്‍ പ്രവേശനം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അപേക്ഷ മലപ്പുറം ജില്ലയിൽ, 82,434 വിദ്യാർത്ഥികള്‍

Aswathi Kottiyoor

സ്റ്റാലിനെയും ഉദയനിധിയെയും പറ്റിച്ച ‘ഇന്ത്യൻ ടീം ക്യാപ്റ്റന്’ എതിരെ കേസ്; പണവും തട്ടി

Aswathi Kottiyoor
WordPress Image Lightbox