23.8 C
Iritty, IN
September 29, 2024
  • Home
  • Uncategorized
  • കൊട്ടിയൂർ വന്യജീവി സങ്കേതത്തിനു സമീപം വീട്ടുവളപ്പിൽ ചാരായ നിർമ്മാണം നടത്തിയകേസിൽ ഓടിപ്പോയ പ്രതി റിമാന്റിൽ.
Uncategorized

കൊട്ടിയൂർ വന്യജീവി സങ്കേതത്തിനു സമീപം വീട്ടുവളപ്പിൽ ചാരായ നിർമ്മാണം നടത്തിയകേസിൽ ഓടിപ്പോയ പ്രതി റിമാന്റിൽ.

ക്രിസ്മസ് – ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി പേരാവൂർ എക്സൈസ് കണ്ടുപിടിച്ച കേസിൽ പ്പെട്ട കൊട്ടിയൂർ വന്യജീവി സങ്കേതത്തിനു സമീപം വീട്ടുവളപ്പിൽ ചാരായ നിർമ്മാണം നടത്തിയകൊട്ടിയൂർ പന്ന്യാമല സ്വദേശി കരിപ്പനാട്ട്‌ മോഹനൻ@ ലക്ഷ്മണൻ. കെ.ജി (വയസ്. 63)എന്നയാളെയാണ് ഇരിട്ടി എക്സൈസ്‌ സർക്കിൾ ഇൻസ്പെക്ടർ രജനീഷ് . വി. അന്വേഷണമധ്യേ അറസ്റ്റ്‌ ചെയ്തത്.കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജനുവരി 12 വരെ റിമാന്റ് ചെയ്തു. 7.12 – 2023 ന് പേരാവൂർ റെയി ഞ്ചിലെ പ്രിവന്റീവ് ഓഫീസർ എം ബി.സുരേഷ് ബാബുവും സംഘവും നടത്തിയ റെയിഡിൽ പ്രതിയുടെ വീട്ടുവളപ്പിൽ നിന്നും50 ലിറ്റർ വാഷും നാലു ലിറ്റർ ചാരായവും പിടികൂടിയിരുന്നു. ഉദ്യോഗസ്ഥരെ കണ്ട് ഓടിപ്പോയ പ്രതിക്കെതിരെ ജാമ്യമില്ലാവകുപ്പു പ്രകാരം അബ്കാരി കേസ് എടുത്തതിനെ തുടർന്ന് പേരാവൂർ റെയിഞ്ചിൽ രജിസ്റ്റർ ചെയ്ത ക്രൈം 89/23 അബ്കാരി കേസിന്റെ അന്വേഷണം ഏറ്റെടുത്ത ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രജനീഷ് വി നടത്തിയ അന്വേഷണത്തിനിടെയാണ് പ്രതി അറസ്റ്റിലായത്..

Related posts

ആറാട്ടുപുഴ ക്ഷേത്രത്തില്‍ ചമയ പ്രദര്‍ശനം ആരംഭിച്ചു

Aswathi Kottiyoor

തൊട്ടിലിന്റെ തുണി കഴുത്തിൽ കുരുങ്ങി എട്ട് മാസം പ്രായമുള്ള കുട്ടിക്ക് ദാരുണാന്ത്യം

Aswathi Kottiyoor

താമരശ്ശേരി സ്കൂളിൽ ഇന്നും സംഘർഷം; വിദ്യാർത്ഥികളെ പുറത്ത് നിന്നും എത്തിയവർ മർദ്ദിച്ചു

Aswathi Kottiyoor
WordPress Image Lightbox