ക്രിസ്മസ് എന്നാല്‍ ആഘോഷത്തിന്റെ മാത്രമല്ല, ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും കൂടി ആഘോഷമാണ്. മധുര സ്മരണകളും കേട്ടുകേള്‍വി കഥകളുമായി നമ്മളിലേക്ക് വന്നണയുകയാണ് ക്രിസ്മസ്. ക്രിസ്മസ് ദിനത്തില്‍ ലോകമെമ്പാടുമുള്ള ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടക്കും. ഉണ്ണിയേശുവിന്റെ തിരുപ്പിറവി അറിയിച്ചുകൊണ്ട് കേരളത്തിലെ ദേവാലയങ്ങളിലും പാതിര കുര്‍ബാനകള്‍ നടക്കും. പുതുവസ്ത്രങ്ങള്‍ അണിഞ്ഞും രുചികരമായ ഭക്ഷണ വിഭവങ്ങള്‍ ഒരുക്കിയുമാണ് ക്രിസ്മസ് ആഘോഷിക്കുന്നത്.സഹനത്തിന്റെയും അതിജീവനത്തിന്റെയും പാഠങ്ങള്‍ പകര്‍ന്ന് നല്കിയ യേശുവിന്റെ പുല്‍ക്കൂട്ടിലെ ജനനത്തിന്റെ ഓര്മ പുതുക്കി പള്ളികളിലും വീടുകളിലുമെല്ലാം പുല്‍ക്കൂടുകളും ക്രിസ്മസ് ട്രീകളും ആഴ്ചകള്‍ക്കു മുന്നേ ഒരുക്കിയിരുന്നു. ഓർമ്മകളിൽ നിറഞ്ഞ് നിൽക്കുന്ന ക്രിസ്മസ് ആഘോഷം ഉണ്ടാകട്ടെ.
സന്തോഷകരമായ ഈ നിമിഷങ്ങളിൽ നിങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കട്ടെ.
ക്രിസ്മസിന്റെ സന്തോഷവും സമാധാനവും പുതുവർഷത്തിൽ നിങ്ങൾക്കും കുടുംബത്തിനും ഉണ്ടാകട്ടെ.
നിങ്ങളുടെ ലോകം ഊഷ്മളതയും സന്തോഷവും നിറഞ്ഞതായിരിക്കട്ടെ.
- Home
- Uncategorized
- ഇന്ന് ക്രിസ്മസ്