25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ഫുട്ബോൾ താരവും കേരള ടീം പരിശീലകനുമായിരുന്ന ടി.എ. ജാഫർ അന്തരിച്ചു
Uncategorized

ഫുട്ബോൾ താരവും കേരള ടീം പരിശീലകനുമായിരുന്ന ടി.എ. ജാഫർ അന്തരിച്ചു

ഫുട്ബോൾ താരവും കേരള ടീം പരിശീലകനുമായിരുന്ന ടി.എ. ജാഫർ(79) അന്തരിച്ചു. 1973-ൽ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിന്റെ വൈസ് ക്യാപ്റ്റനും 1992-ലും 1993-ലും ചാമ്പ്യൻമാരായ കേരളത്തിന്റെ കോച്ചുമായിരുന്നു ടി.എ ജാഫർ. സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് മരിച്ചത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.1963-ലാണ് ആദ്യമായി ടീമിൽ കളിച്ചത്. അവിടെനിന്ന് അന്നത്തെ കേരളത്തിലെ പ്രമുഖ ടീമുകളായിരുന്ന എഫ്.എ.സി.ടിക്കും പ്രീമിയർ ടയേഴ്സിനും വേണ്ടി ബൂട്ടണിഞ്ഞു. 1969-ലാണ് കേരള ടീമിനായി ആദ്യമായി ജേഴ്‌സിയണിഞ്ഞ് കളത്തിലിറങ്ങിയത്. 1975 വരെ കേരളത്തിനായി കളിച്ചു. 1974ൽ കേരള ടീം ക്യാപ്റ്റനായി.1973ലാണ് ആദ്യമായി കേരളം സന്തോഷ് ട്രോഫി നേടുന്നത്. 1984 വരെ പ്രീമിയറിന് വേണ്ടി കളിച്ചു.

44-ാം വയസ്സിൽ സ്‌പോർട്‌സ് കൗൺസിലിൽ ചേർന്നതോടെ പൂർണമായും പരിശീലനത്തിലേക്ക് തിരിഞ്ഞു. 1988ൽ കേരള സ്പോർട്സ് കൗൺസിൽ പരിശീലകനായി. ഭാര്യ: സഫിയ. മക്കൾ: ബൈജു (അബൂദബി), സൻജു (അജ്മാൻ), റൻജു (അബൂദബി). മരുമക്കൾ: നിതാസ്, രഹന, സുൽഫീന.

Related posts

ടി20 ലോകകപ്പ് നേടിയ ടീം ഇന്ത്യയെ കോടികൾ കൊണ്ട് മൂടി ബിസിസിഐ; വമ്പൻ തുക പാരിതോഷികം പ്രഖ്യാപിച്ച് ജയ് ഷാ

Aswathi Kottiyoor

ബിവറേജിൽ നിന്ന് വിദേശ മദ്യം വാങ്ങിക്കൂട്ടും, മാസങ്ങളായി വിൽപ്പന തകൃതി; മാനന്തവാടിയിൽ രണ്ട് പേർ പിടിയിൽ

Aswathi Kottiyoor

തിരുവനന്തപുരത്ത് പട്ടാപ്പകല്‍ കവര്‍ച്ച: പെട്രോള്‍ പമ്പ് മാനേജറില്‍നിന്ന് രണ്ടരലക്ഷം തട്ടിയെടുത്തു.*

Aswathi Kottiyoor
WordPress Image Lightbox