• Home
  • Uncategorized
  • തൊണ്ടിയിൽ സെൻറ് ജോൺസ് യുപി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം നടന്നു
Uncategorized

തൊണ്ടിയിൽ സെൻറ് ജോൺസ് യുപി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം നടന്നു


പേരാവൂർ:തൊണ്ടിയിൽ സെൻറ് ജോൺസ് യുപി സ്കൂളിൽ സബ് വാർത്ത എന്ന പേരിൽ ക്രിസ്തുമസ് ആഘോഷം നടന്നു.സ്കൂൾ ഹെഡ്മാസ്റ്റർ സോജൻ വർഗീസിന്റെ അധ്യക്ഷതയിൽ പിടിഎ പ്രസിഡണ്ട് വിനോദ് നടുവത്താനിയിൽ പരിപാടി ഉദ്ഘാടനം ചെയ്തു.അധ്യാപകരും പിടിഎ അംഗങ്ങളും ചേർന്ന് അവതരിപ്പിച്ച മെഗാ കരോൾ ഗാനം ഏറെ ശ്രദ്ധേയമായിരുന്നു.കുട്ടികൾക്കായി കരോൾ ഗാനം മത്സരവും ക്രിസ്തുമസ് പപ്പാ മാലാഖ എന്നിവയിലുള്ള മത്സരവും സംഘടിപ്പിച്ചിരുന്നു..ക്രിസ്മസ് പപ്പമാരും മാലാഖമാരും ഉൾപ്പെടെ വർണ്ണാഭമായി നടത്തിയ ക്രിസ്മസ് കരോൾ ഏറെ ആകർഷകമായിരുന്നു.
സ്കൂൾ മുറ്റത്ത് തയ്യാറാക്കിയ പുൽക്കൂട് നാട്ടുകാരുടെയും പൊതുജനങ്ങളുടെയും ശ്രദ്ധ പിടിച്ചു പറ്റി.ധാരാളം പേരാണ് പുൽക്കൂട് കാണുന്നതിനായി സ്കൂളിലെത്തി ചേർന്നത്. 20 ഓളം ബംബർ സമ്മാനങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ക്രിസ്മസ് ട്രീയിൽ നിന്നും ആയിരത്തിൽപരം സമ്മാനങ്ങളാണ് കുട്ടികൾ കരസ്ഥമാക്കിയത്.
ക്രിസ്തുമസ് കേക്ക് വിതരണവും നടന്നു.
ജിജോ ജോസഫ്, നിനു ജോസഫ്, അനുപ് സ്കറിയ, പ്രസാദ് തോമസ്, ഷൈൻ എം ജോസഫ്, അമല പോൾ, ജെസി

Related posts

കാട്ടുപന്നി ആക്രമണത്തിൽ കൃഷിനശിച്ച സാബു വടക്കയിലിന്റെ കൃഷിയിടത്തിൽ കർഷകരുടെ പ്രതിഷേധ പ്രതിജ്ഞ

Aswathi Kottiyoor

ഡ്രൈവിംഗ് ടെസ്റ്റിന് ആർടിഒയിൽ പോകേണ്ട, ഡ്രൈവിംഗ് സ്‍കൂളുകൾ ടെസ്റ്റ് നടത്തും, ജൂൺ ഒന്നുമുതൽ പുതിയ നിയമം

Aswathi Kottiyoor

സഹകരണ ബാങ്കുകൾക്ക് നഷ്ടം സംഭവിച്ചിട്ടില്ലെന്ന് കണ്ടെത്തൽ: 25000 കോടിയുടെ തട്ടിപ്പ് കേസിൽ അജിത് പവാറിന് ആശ്വാസം

Aswathi Kottiyoor
WordPress Image Lightbox