23.8 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു.
Uncategorized

ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു.

കണ്ണൂർ എടക്കാട് പോലീസ് സ്റ്റേഷന് സമീപം ബസും ബൈക്കും കൂട്ടിയിടിച്ച് ബാങ്ക് ജീവനക്കാരനായ യുവാവ് മരണപ്പെട്ടു. മാഹി പള്ളൂർ സ്വദേശി പുതിയപറമ്പ് ഹൗസിൽ പത്മനാഭൻറെ മകൻ ശ്രീലേഷ്‌(31) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.45 ഓടെയാണ് അപകടം. കണ്ണൂർ ഐസിഐസിഐ ബാങ്ക് ജീവനക്കാരനായ ശ്രീലേഷ് രാവിലെ പള്ളൂരിലെ വീട്ടിൽ നിന്നും കണ്ണൂരിലേക്ക് വരുമ്പോഴാണ് അപകടം നടന്നത്. കോഴിക്കോടേക്ക് പോകുകയായിരുന്ന ബസ് ശ്രീലേഷ് സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീലേഷിനെ ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Related posts

പ്രളയസഹായം നിഷേധിക്കുന്നു,വിവേചനം കാണിക്കുന്നു,കേന്ദ്രസര്‍ക്കാരിനെതിരെ തമിഴ്നാട് സുപ്രീം കോടതിയിൽ ഹർജി നൽകി

Aswathi Kottiyoor

നാടുകാണി ചുരത്തിൽ 30 അടി താഴ്ചയിൽ നിന്ന് അസഹ്യമായ ദുർഗന്ധം, പരിശോധിച്ചപ്പോൾ 2 പോത്തുകളുടെ ജഡം

Aswathi Kottiyoor

കീരിക്കാടന്‍ ജോസിന്’ വിട; നടന്‍ മോഹന്‍ രാജ് അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox