22.5 C
Iritty, IN
September 7, 2024
  • Home
  • Uncategorized
  • കാലിക്കറ്റ് സർവകലാശാലയിലെ പൊലീസ് ബാരിക്കേഡിന് മുകളിൽ കറുത്ത ബാനറുകളുമായി SFI
Uncategorized

കാലിക്കറ്റ് സർവകലാശാലയിലെ പൊലീസ് ബാരിക്കേഡിന് മുകളിൽ കറുത്ത ബാനറുകളുമായി SFI

ഇന്ന് കാലിക്കറ്റ് സർവകലാശാലയിൽ എത്തുന്ന ഗവർണർക്കെതിരെ കടുത്ത പ്രതിഷേധ പരിപാടികളാണ് എസ്എഫ്ഐ സംഘടിപ്പിച്ചിരിക്കുന്നത്. കാലിക്കറ്റ് സർവകലാശാലയിലെ പൊലീസ് ബാരിക്കേഡിന് മുകളിൽ SFI കറുത്ത ബാനർ സ്ഥാപിച്ചു.ഗവർണർക്കെതിരെ വിവിധയിടങ്ങളിലാണ് ബാനറുകൾ സ്ഥാപിച്ചത്. ചേർത്തല എസ് എൻ കോളജിലും ആലപ്പുഴ എസ് ഡി കോളജിലും ഗവർണർക്കെതിരെ ബാനറുകൾ സ്ഥാപിച്ചു. കാലടി സർവകലാശാലയിലും പന്തളം എൻഎസ്എസ് കോളജിലും ബാനറുകൾ രൂപപ്പെട്ടു.

ഇന്ന് വൈകീട്ട് മൂന്നരയ്ക്ക് ശ്രീനാരായണ ‘ഗുരുനവോത്ഥാനത്തിന്റെ പ്രവാചകൻ’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിലാണ് ഗവർണർ പങ്കെടുക്കുക. പ്രതിഷേധം കടുപ്പിക്കുമെന്ന എസ്എഫ്‌ഐ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കനത്ത പൊലീസ് സുരക്ഷയിലാണ് സർവകലാശാല കാമ്പസ്.വിദ്യാർഥികൾ ഉൾപ്പെടെ ഉള്ളവർക്ക് പ്രധാന ഗേറ്റിലൂടെ പ്രവേശനം ഉണ്ടാകില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ബാനറുകൾ പൊലീസിനെ ഉപയോഗിച്ച് ഇന്നലെ രാത്രി നീക്കിയതിന് പിന്നാലെ എസ്എഫ്‌ഐ പ്രവർത്തകർ വീണ്ടും ബാനർ ഉയർത്തിയതിനാൽ ഗവർണറുടെ തുടർ നീക്കവും ഉണ്ടാവാൻ സാധ്യതയുണ്ട്.

Related posts

സൂര്യനെല്ലി പീഡനക്കേസ്; മുൻ ഡിജിപി സിബി മാത്യൂസിനെതിരെ അന്വേഷണത്തിന് ഹൈക്കോടതി നി‍ർദേശം

Aswathi Kottiyoor

സമ്പത്ത് വന്‍തോതിലുയര്‍ന്നു’; സാമ്പത്തിക ആരോപണ പരാതി പരിശോധിക്കാന്‍ സിപിഎം

Aswathi Kottiyoor

ടോഡി ബോർഡ് യാഥാർഥ്യമായി,മറ്റൊരു തെരഞ്ഞെടുപ്പ് വാഗ്ദാനം കൂടി നിറവേറ്റിയെന്ന് എക്സൈസ് മന്ത്രി എം ബി രാജേഷ്

Aswathi Kottiyoor
WordPress Image Lightbox