• Home
  • Uncategorized
  • തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിൽ അതിശക്തമായ മഴ തുടരുന്നു; 4 ജില്ലകളിൽ റെഡ് അലേർട്ട്
Uncategorized

തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിൽ അതിശക്തമായ മഴ തുടരുന്നു; 4 ജില്ലകളിൽ റെഡ് അലേർട്ട്

തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിൽ അതിശക്തമായ മഴ തുടരുന്നു. കന്യാകുമാരി, തിരുനെൽവേലി, തെങ്കാശി, തൂത്തുക്കുടി ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. രാവിലെ എട്ടര മണി വരെയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ നാലു ജില്ലകളിലെ മുഴുവൻ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും രാമനാഥപുരം, വിരുദുനഗർ,തേനി ജില്ലകളിലെ സ്കൂളുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.നാഗപട്ടണം, തിരുവാരൂർ,തഞ്ചാവൂർ,പുതുക്കോട്ട, രാമനാഥപുരം, വിരുദുനഗർ,ശിവഗംഗ ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. തിരുനെൽവേലി നഗരത്തിൽ വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. താമരഭരണി, പാപനാശം നദികൾ കരകവിഞ്ഞു. അണക്കെട്ടുകളിൽ നീരൊഴുക്ക് വർധിച്ചതിനാൽ വെള്ളം പുറത്തേയ്ക്ക് ഒഴുക്കി വിടുന്നുണ്ട്. നദിക്കരയിലുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റാൻ നിർദേശം നൽകിയിട്ടുണ്ട്.

തൂത്തുക്കുടി, തെങ്കാശി, കന്യാകുമാരി ജില്ലകളിലും സ്ഥിതി സമാനമാണ്. സ്കൂളുകളിലും കല്യാണമണ്ഡപങ്ങളിലുമായി ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. ദേശീയ ദുരന്തനിവാരണ സേനാംഗങ്ങൾ ഉൾപ്പെടെ നാല് ജില്ലകളിലും സേവനത്തിനായി എത്തിയിട്ടുണ്ട്.

Related posts

ഒന്നാം ക്ലാസിലേക്ക് എത്തിയത് 40 പേർ അതിൽ മൂന്ന് ജോഡി ഇരട്ടകളും, വൈറലാണ് എടത്വയിലെ എൽപി സ്കൂൾ

Aswathi Kottiyoor

അഖിൽ രാജുവിനെ ആദരിച്ചു.

Aswathi Kottiyoor

‘മകൾ ഒരു തവണ പരിചയമില്ലാത്ത നമ്പറിൽ നിന്ന് വിളിച്ചു’: ആലുവയിൽ കാണാതായ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ അമ്മ

Aswathi Kottiyoor
WordPress Image Lightbox