24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • സംസ്ഥാനത്ത് കൊവിഡ് പിടിമുറുക്കുന്നു; രാജ്യത്തെ 1492 കേസുകളില്‍ 1324 കേസുകള്‍ കേരളത്തില്‍
Uncategorized

സംസ്ഥാനത്ത് കൊവിഡ് പിടിമുറുക്കുന്നു; രാജ്യത്തെ 1492 കേസുകളില്‍ 1324 കേസുകള്‍ കേരളത്തില്‍

സംസ്ഥാനത്ത് വീണ്ടും കൊവിഡ് 19 കേസുകള്‍
സംസ്ഥാനത്ത് വീണ്ടും കൊവിഡ് 19 കേസുകള്‍ വര്‍ധിക്കുന്നു. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത 1492 കേസുകളില്‍ 1324 കേസുകളും കേരളത്തില്‍ എന്ന് കണക്കുകള്‍. ഇന്നലെ സ്ഥിരീകരിച്ച 329 കേസുകളില്‍ 298 കേസുകള്‍ കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കൊവിഡ് വീണ്ടും ആശങ്കയുണര്‍ത്തുന്നതിനാല്‍ ഗര്‍ഭിണികളും പ്രായമായവരും ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയര്‍ന്നത്. കൊവിഡ് പരിശോധന ഏറ്റവും കൂടുതല്‍ നടക്കുന്നതും കേരളത്തിലാണ്. ദിവസം 700 1000 കോവിഡ് പരിശോധന നടക്കുന്നുണ്ട്.

അതേസമയം സംസ്ഥാനത്ത് ഇന്നലെ ഒരാള്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. കോഴിക്കോട് കുന്നുമല്‍ വട്ടോളിയില്‍ കളിയാട്ടുപറമ്പത്ത് കുമാരന്‍ (77) ആണ് മരിച്ചത്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. മരണശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Related posts

നേതാക്കളുടെ മക്കൾ മത്സരിക്കേണ്ടെന്ന് മോദി; കർണാടക ബിജെപിയിൽ പ്രതിസന്ധി

Aswathi Kottiyoor

കൊച്ചിയിലെ നവജാത ശിശുവിന്‍റെ കൊലപാതകം അതിദാരുണം; കേസെടുത്ത് ബാലാവകാശ കമ്മീഷൻ

ശബരിമല സ്പെഷ്യൽ വന്ദേ ഭാരത് അനുവദിച്ചു; സർവീസ് മറ്റന്നാള്‍ മുതല്‍ ആരംഭിക്കും

Aswathi Kottiyoor
WordPress Image Lightbox