24.2 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ബംഗാൾ ഉള്‍ക്കടലിൽ ചക്രവാത ചുഴി; കേരളത്തിലും തമിഴ്നാട്ടിലും തീവ്രമഴയ്ക്ക് സാധ്യത, പുതിയ മഴ മുന്നറിയിപ്പ് ഇങ്ങനെ
Uncategorized

ബംഗാൾ ഉള്‍ക്കടലിൽ ചക്രവാത ചുഴി; കേരളത്തിലും തമിഴ്നാട്ടിലും തീവ്രമഴയ്ക്ക് സാധ്യത, പുതിയ മഴ മുന്നറിയിപ്പ് ഇങ്ങനെ

തിരുവനന്തപുരം:കേരളത്തിലും തമിഴ്നാട്ടിലും വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പ്രളയക്കെടുതിയില്‍നിന്ന് കരകയറിയ തമിഴ്നാട്ടില്‍ വീണ്ടും പെരുമഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തമിഴ്നാട്ടിലും പുതുച്ചേരിയിലും നാളെയും മറ്റന്നാളും അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

കേരളത്തിലും മഴ കനക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കേരളത്തില്‍ മറ്റന്നാള്‍ (17.12.23) പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റന്നാള്‍ (17.12.23) തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ (16-12-2023) കേരളത്തില്‍ ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തെക്ക് – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി നിലനിൽക്കുന്നതിനാലാണ് കനത്ത മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Related posts

കാറിന്‍റെ എഞ്ചിനിൽ നിന്നും പെട്ടന്ന് ചൂടും പുകയും, പിന്നാലെ തീ; ഡോക്ടർ ദമ്പതിമാർ അത്ഭുതകരമായി രക്ഷപ്പെട്ടു

Aswathi Kottiyoor

പേരാവൂർ മൂനിറുൽ ഇസ്ലാം മദ്രസയിൽ രക്ഷാകർത്യസംഗമം.

Aswathi Kottiyoor

വനിതാ ട്വന്‍റി 20 ലോകകപ്പ്: ഇന്ത്യന്‍ ടീമില്‍ രണ്ട് മലയാളികള്‍, അഭിമാനമായി ആശ ശോഭന, സജന സജീവന്‍

Aswathi Kottiyoor
WordPress Image Lightbox