23.1 C
Iritty, IN
September 12, 2024
  • Home
  • Uncategorized
  • വനിതാ ട്വന്‍റി 20 ലോകകപ്പ്: ഇന്ത്യന്‍ ടീമില്‍ രണ്ട് മലയാളികള്‍, അഭിമാനമായി ആശ ശോഭന, സജന സജീവന്‍
Uncategorized

വനിതാ ട്വന്‍റി 20 ലോകകപ്പ്: ഇന്ത്യന്‍ ടീമില്‍ രണ്ട് മലയാളികള്‍, അഭിമാനമായി ആശ ശോഭന, സജന സജീവന്‍

മുംബൈ: ഐസിസി വനിതാ ട്വന്‍റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. രണ്ട് മലയാളികള്‍ ഇടം നേടിയതാണ് ഏറ്റവും ശ്രദ്ധേയം. ആശ ശോഭനയും സജന സജീവനുമാണ് 15 അംഗ സ്ക്വാഡിലെ മലയാളികള്‍. ഹര്‍മന്‍പ്രീത് കൗറാണ് ക്യാപ്റ്റന്‍. സ‌്മൃതി മന്ഥാന വൈസ് ക്യാപ്റ്റനാവും.

സീനിയര്‍ താരം ഹര്‍മന്‍പ്രീക് കൗര്‍ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ സ്‌മൃതി മന്ഥാന, ഷെഫാലി വര്‍മ്മ, ദീപ്‌തി ശര്‍മ്മ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), യാസ്തിക ഭാട്യ (വിക്കറ്റ് കീപ്പര്‍), പൂജ വസ്ത്രകര്‍, അരുന്ധതി റെഡ്ഡി, രേണുക സിംഗ് താക്കൂര്‍, ദയാലന്‍ ഹേമലത, ആശ ശോഭന, രാധാ യാദവ്, ശ്രേയങ്ക പാട്ടീല്‍, സജന സജീവന്‍ എന്നിവരാണുള്ളത്. സ്ക്വാഡിനൊപ്പം റീസര്‍വ് താരങ്ങളായി ഉമ ഛേത്രി (വിക്കറ്റ് കീപ്പര്‍), തനൂജ കാന്‍വെര്‍, സൈമ താകോര്‍ എന്നിവര്‍ യാത്ര ചെയ്യും.

Related posts

മലപ്പുറത്ത് പതിനഞ്ചോളം പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു; കാലിലും മുഖത്തും പരിക്ക്

Aswathi Kottiyoor

സ്‌കോളര്‍ഷിപ്പ്: മത്സര പരീക്ഷ*

Aswathi Kottiyoor

കോടികളുടെ കുടിശിക, വീണ്ടും സര്‍ക്കാര്‍ സ്ഥാപനത്തിന്‍റെ ഫ്യൂസ് ഊരി കെഎസ്ഇബി

Aswathi Kottiyoor
WordPress Image Lightbox