23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • മൈക്രോ ഫിനാൻസ് വായ്പയിൽ കുടുങ്ങിയ യുവാവ് തൂങ്ങിമരിച്ച നിലയിൽ
Uncategorized

മൈക്രോ ഫിനാൻസ് വായ്പയിൽ കുടുങ്ങിയ യുവാവ് തൂങ്ങിമരിച്ച നിലയിൽ

കൊടുങ്ങല്ലൂര്‍: മൈക്രോ ഫിനാൻസ് വായ്പയിൽ കുടുങ്ങിയ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കെട്ടിട നിർമാണ തൊഴിലാളി അഴീക്കോട് സ്വദേശി പറപ്പുളിവീട്ടിൽ നിഷിൻ (37) ആണ് മരിച്ചത്. വൈകീട്ട് നാലരയോടെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് നിഷിന്റെ മൃതദേഹം കണ്ടെത്തിയത്. 4 ലക്ഷം രൂപ മൈക്രോഫിനാൻസിൽ നിന്ന് വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് വായ്പാ ദാതാക്കളിൽ നിന്ന് നിരന്തരം ഭീഷണിയുണ്ടായിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. വായ്പ തിരിച്ചടവിന് സാവകാശം തേടി നിഷിൻ പൊലീസിനെയും സമീപിച്ചിരുന്നു. മൃതദേഹം പൊലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Related posts

ഇന്ന് 76-ാമത് കരസേനാ ദിനം; സൈനികരുടെ പോരാട്ടവീര്യത്തിൻറെ ഓർമ്മപ്പെടുത്തൽ

Aswathi Kottiyoor

ഡൽഹി ഐഐടി വിദ്യാർഥി ആത്മഹത്യ ചെയ്ത നിലയിൽ

Aswathi Kottiyoor

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ലോറി കത്തി നശിച്ചു

Aswathi Kottiyoor
WordPress Image Lightbox