27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • സ്ത്രീധനം ചോദിച്ചാൽ തള്ളിക്കളയാൻ പെൺകുട്ടികൾക്കാവണം; സംഭവം നടന്നത് കേരളത്തിലെന്നത് ദുഖിപ്പിക്കുന്നു; ഗവർണർ
Uncategorized

സ്ത്രീധനം ചോദിച്ചാൽ തള്ളിക്കളയാൻ പെൺകുട്ടികൾക്കാവണം; സംഭവം നടന്നത് കേരളത്തിലെന്നത് ദുഖിപ്പിക്കുന്നു; ഗവർണർ


സ്ത്രീധനത്തിനെതിരേ ശക്തമായ ബോധവത്കരണം നടത്തേണ്ടതുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.സ്ത്രീധനത്തിനെതിരേ സമൂഹം ശക്തമായി രംഗത്തുവരണം.സ്ത്രീധനത്തിന്റെ പേരിൽ ആത്മഹത്യ ചെയ്ത ഡോ. ഷഹ്നയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെൺകുട്ടികയുടെ കുടുംബത്തിൽനിന്ന് പണം ആവശ്യപ്പെടുക എന്നത് ക്രൂരമായ മനോഭാവമാണെന്നും ഇത്തരത്തിലുള്ള മനോഭാവമുള്ള ചില ആൺകുട്ടികൾ സമൂഹത്തിൽ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പറഞ്ഞതുപോലെ, ഇത്തരത്തിലുള്ള ആവശ്യങ്ങൾ മുന്നോട്ടുവെക്കുമ്പോൾ അതിനെ തള്ളിക്കളയാനുള്ള ശക്തി പെൺകുട്ടികൾക്ക് ഉണ്ടാവണം, ഗവർണർ പറഞ്ഞു.

സ്ത്രീധനക്കാര്യത്തിൽ ജനങ്ങൾക്കിടയിൽ കൂടുതൽ അവബോധം സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണ്. പെൺകുട്ടികളെ മനക്കരുത്തുള്ളവരാക്കുക എന്നത് രക്ഷിതാക്കളുടേയും അധ്യാപകരുടേയും സമൂഹത്തിന്റേയും ഉത്തരവാദിത്വമാണ്. ഈ സംഭവം നടന്നത് കേരളത്തിലാണ് എന്നത് വളരെ ഏറെ ദുഖിപ്പിക്കുന്നു. പെൺകുട്ടിക്കിടയിൽ കൂടുതൽ ബോധവത്കരണം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related posts

‘രാജനഗരിയിലേക്ക് കൊച്ചി മെട്രോ’: പുതിയ സ്റ്റേഷന്‍ ഉദ്ഘാടനം നാളെ, നിര്‍വഹിക്കുന്നത് മോദി

Aswathi Kottiyoor

മുസ്‌ലിം യൂത്ത് ലീഗ് സപ്ലൈകോ ഷോപ്പിന് മുന്നിൽ പ്രതിഷേധം നടത്തി

Aswathi Kottiyoor

അന്താരാഷ്‌ട്ര കാലിഗ്രഫി മേള ഒക്‌ടോബറിൽ കൊച്ചിയിൽ

Aswathi Kottiyoor
WordPress Image Lightbox