23.8 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • സംസ്ഥാനത്ത് ക്ഷേമപെൻഷൻ മുടങ്ങുന്നതിനും ധനപ്രതിസന്ധിക്കും കേന്ദ്രത്തിനും കേരളത്തിനും പങ്ക്
Uncategorized

സംസ്ഥാനത്ത് ക്ഷേമപെൻഷൻ മുടങ്ങുന്നതിനും ധനപ്രതിസന്ധിക്കും കേന്ദ്രത്തിനും കേരളത്തിനും പങ്ക്

സംസ്ഥാനത്ത് ക്ഷേമപെൻഷൻ മുടങ്ങുന്നതിനും ധനപ്രതിസന്ധിക്കും കേന്ദ്രത്തിനും കേരളത്തിനും പങ്കെന്ന് 24 മൂഡ് ട്രാക്കർ സർവേ ഫലം. 33 ശതമാനം പേർ ഇരുവരെയും പ്രതിക്കൂട്ടിൽ നിർത്തുമ്പോൾ 24 ശതമാനം പേർ സംസ്ഥാനത്തെയും 23 ശതമാനം പേർ കേന്ദ്രത്തെയും പഴിയ്ക്കുന്നു. 20 ശതമാനം പേർക്ക് ഇതേപ്പറ്റി അറിയില്ല.

വടക്കൻ കേരളത്തിനും ഇതേ അഭിപ്രായമാണ്. 36 ശതമാനം പേരാണ് ഇരുവർക്കും ഉത്തരവാദിത്തമുണ്ടെന്ന് അഭിപ്രായപ്പെട്ടത്. 26 ശതമാനം പേർ കേന്ദ്രത്തെയും 20 ശതമാനം പേർ സംസ്ഥാനത്തെയും പഴിയ്ക്കുന്നു. 14 പേർക്ക് ഇക്കാര്യം അറിയില്ല.

മധ്യകേരളത്തിൽ 34 ശതമാനം പേർ ഇരുവരെയും പ്രതിക്കൂട്ടിലാക്കുന്നു. 27 ശതമാനം പേർ പറയുന്നത് ഉത്തരവാദികൾ സംസ്ഥാന സർക്കാർ ആണെന്നാണ്. 19 ശതമാനം പേർ കേന്ദ്രത്തെ പഴിചാരുമ്പോൾ 20 ശതമാനം പേർക്ക് അറിയില്ല.

തെക്കൻ കേരളത്തിൽ 29 ശതമാനം പേർ ഇരു സർക്കാരുകൾക്കും ഉത്തരവാദിത്തം നൽകുമ്പോൾ തൊട്ടുപിന്നിൽ സംസ്ഥാന സർക്കാരുണ്ട്. 27 ശതമാനം പേരാണ് ഇത് സംസ്ഥാന സർക്കാരിൻ്റെ പിഴവാണെന്ന് വിലയിരുത്തുന്നത്. 22 ശതമാനം പേർ കേന്ദ്രത്തെ കുറ്റപ്പെടുത്തുമ്പോൾ 22 ശതമാനം പേർക്ക് ഇക്കാര്യം അറിയില്ല.

Related posts

ഹോപ്പിന്റെ വെടിക്കെട്ട്! യുഎസിനെ തകര്‍ത്ത് വിന്‍ഡീസ്, പ്രതീക്ഷകള്‍ സജീവം! അവസാന മത്സരങ്ങള്‍ ഫൈനലിന് തുല്യം

Aswathi Kottiyoor

പൗരത്വഭേ​ദ​ഗതി നിയമം; ഹര്‍ജികള്‍ കോടതി ഇന്ന് പരിഗണിക്കും

Aswathi Kottiyoor

എ ഐ ക്യാമറ: പിഴ പൂർണ്ണമായി അടച്ചില്ലെങ്കില്‍ ഇൻഷുറൻസ് പുതുക്കില്ല

Aswathi Kottiyoor
WordPress Image Lightbox