23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • സ്കൂളിനുള്ളിൽ പ്ലസ്ടു-പ്ലസ് വൺ വിദ്യാർത്ഥികൾ തമ്മിൽ പൊരിഞ്ഞ അടി; പിടിച്ചുമാറ്റാൻ ശ്രമിച്ച അധ്യാപകന് പരിക്ക്
Uncategorized

സ്കൂളിനുള്ളിൽ പ്ലസ്ടു-പ്ലസ് വൺ വിദ്യാർത്ഥികൾ തമ്മിൽ പൊരിഞ്ഞ അടി; പിടിച്ചുമാറ്റാൻ ശ്രമിച്ച അധ്യാപകന് പരിക്ക്

പാലക്കാട്:പാലക്കാട്ടെ ഗവ. സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി.പാലക്കാട് കുമരനെല്ലൂര്‍ ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ -പസ്ടു വിദ്യാര്‍ത്ഥികളാണ് പരസ്പരം ഏറ്റുമുട്ടിയത്.വിദ്യാര്‍ത്ഥികള്‍ തമ്മില്‍ നേരത്തെയും സംഘര്‍ഷമുണ്ടായിരുന്നു. ഇന്ന് രാവിലെയായിരുന്നു വീണ്ടും സംഘര്‍ഷമുണ്ടായത്.സംഘർഷത്തിൽ 4 വിദ്യാർത്ഥികൾക്കും ഒരു അധ്യാപകനും പരിക്കേറ്റു.സംഘര്‍ഷത്തിനിടെ വിദ്യാര്‍ത്ഥികളെ പിടിച്ചുമാറ്റാന്‍ ശ്രമിച്ച അധ്യാപകനാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ 14 വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. സ്കൂളില്‍ അടിയന്തര പിടിഎ യോഗം ചേര്‍ന്നു.

നവംബര്‍ 25ന് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളും പ്ലസ്ടു വിദ്യാര്‍ത്ഥികളും തമ്മില്‍ സ്കൂളിന് പുറത്ത് സംഘര്‍ഷമുണ്ടായിരുന്നു. സ്കൂള്‍ വരാന്തയിലൂടെ നടന്നുവെന്നതിന്‍റെ പേരിലായിരുന്നു അന്ന് സംഘര്‍ഷമുണ്ടായത്. ഇതിനുപിന്നാലെയാണ് ഇന്ന് രാവിലെ വീണ്ടും സമാനമായ സംഭവത്തിന്‍റെ പേരില്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സ്കൂളിനുള്ളില്‍ സംഘര്‍ഷമുണ്ടായത്. പ്ലസ് വണ്‍ ക്ലാസിന്‍റെ വരാന്തയിലൂടെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ നടന്നുവെന്നതിന്‍റെ പേരിലാണ് ഇന്ന് സംഘര്‍ഷമുണ്ടായത്.

Related posts

അപ്പോളോ ആശുപത്രി കേന്ദ്രീകരിച്ചുള്ള വൃക്ക മാറ്റിവയ്ക്കൽ റാക്കറ്റ്; അന്വേഷണം, റിപ്പോർട്ട് തേടി

Aswathi Kottiyoor

പാര്‍ലമെൻ്റ് തെരഞ്ഞെടുപ്പ് സ്പെഷൽ ഡ്യൂട്ടി; വിദ്യാര്‍ത്ഥികൾക്ക് 2600 രൂപ വീതം നൽകാൻ ആറര കോടി അനുവദിച്ചു

Aswathi Kottiyoor

വളപട്ടണം വെടിവെപ്പ്: ചുമത്തിയത് കള്ളക്കേസ്, ഡോക്ടർ പൊട്ടനല്ല, വെടിയുതിർത്തത് ആകാശത്തേക്കെന്നും പ്രതിയുടെ ഭാര്യ

Aswathi Kottiyoor
WordPress Image Lightbox