• Home
  • Uncategorized
  • അപ്പോളോ ആശുപത്രി കേന്ദ്രീകരിച്ചുള്ള വൃക്ക മാറ്റിവയ്ക്കൽ റാക്കറ്റ്; അന്വേഷണം, റിപ്പോർട്ട് തേടി
Uncategorized

അപ്പോളോ ആശുപത്രി കേന്ദ്രീകരിച്ചുള്ള വൃക്ക മാറ്റിവയ്ക്കൽ റാക്കറ്റ്; അന്വേഷണം, റിപ്പോർട്ട് തേടി

ദില്ലി: ദില്ലി അപ്പോളോ ആശുപത്രി കേന്ദ്രീകരിച്ചുള്ള വൃക്ക മാറ്റിവയ്ക്കൽ റാക്കറ്റിൽ അന്വേഷണം പ്രഖ്യാപിച്ചു. വിഷയത്തിൽ കേന്ദ്രസർക്കാർ ദില്ലി സർക്കാരിനോട് റിപ്പോർട്ട് തേടി. അന്വേഷണത്തിന് സമിതി രൂപീകരിച്ചെന്ന് ദില്ലി ആരോഗ്യ സെക്രട്ടറി അറിയിച്ചു. മ്യാൻമറിലെ ഗ്രാമീണർക്ക് പണം നൽകി വൃക്ക മാറ്റിവയ്ക്കൽ നടത്തുന്നു എന്ന് യുകെയിലെ ടെലഗ്രാഫ് പത്രമാണ് റിപ്പോർട്ട് ചെയ്തത്. അപ്പോളോ ഗ്രൂപ്പ് പദ്മശ്രീ ജേതാവായ ഡോ സന്ദീപ് ഗുലെരിയയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയകൾ നടന്നത്. ആരോപണത്തിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. അതേസമയം, മ്യാൻമറിലെ പ്രതിനിധിയായ ഡോക്ടറെ പിരിച്ചു വിട്ടെന്ന് അപ്പോളോ ഗ്രൂപ്പ് അറിയിച്ചു.

വിശദമായ അന്വേഷണ റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്. ഇന്ത്യയിലാകെ ​ഗ്രൂപ്പുകളുള്ള ആശുപത്രിയാണ് അപ്പോളോ. ഇവരുടെ ദില്ലി കേന്ദ്രീകരിച്ചുള്ള ആശുപത്രിയിലാണ് വൃക്ക തട്ടിപ്പ് നടന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അപ്പോളോ ആശുപത്രി മ്യാൻമറിൽ ഡോക്ടറായ പ്രതിനിധിയെ നിയമിച്ചിരുന്നു. ഈ ഡോക്ടറുടെ നേതൃത്വത്തിലായിരുന്നു തട്ടിപ്പ്. ഇന്ത്യയിലെ നിയമം അനുസരിച്ച് അടുത്ത ബന്ധുക്കളിൽ നിന്ന് മാത്രമേ സ്വീകരിക്കാവൂ. അതല്ലെങ്കിൽ മറ്റു ചില കാര്യങ്ങൾ പരി​ഗണിക്കണം. വ്യാജ ഐഡി കാർഡുപയോ​ഗിച്ച് മ്യാൻമറിൽ നിന്ന് ആളുകളെയെത്തിച്ച് വൃക്ക തട്ടിപ്പ് നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ഒരാളിൽ നിന്ന് മുപ്പത് ലക്ഷം രൂപ വരെയാണ് വാങ്ങുന്നതെന്നാണ് റിപ്പോർട്ടിലുള്ളത്.സംഭവത്തിന്റെ പശ്ചാത്തലത്തിൽ മ്യാൻമറിലെ പ്രതിനിധിയെ പുറത്താക്കിയിട്ടുണ്ട്. എന്നാൽ ആശുപത്രിക്ക് പങ്കില്ലെന്നാണ് അപ്പോളോ അറിയിക്കുന്നത്.

Related posts

പോളിങ് ബൂത്തുകളില്‍ ആള്‍മാറാട്ടം തടയാന്‍ കര്‍ശന നടപടി; ജില്ലാകലക്ടര്‍

Aswathi Kottiyoor

ചൈനയെയും മറികടന്ന് ഇന്ത്യ; ജനപ്പെരുപ്പം നിയന്ത്രിച്ച് കേരളം

Aswathi Kottiyoor

സംസാരശേഷിയില്ലാത്ത അഞ്ചു വയസ്സുകാരിക്കു പീഡനം; കൺമുന്നിലുള്ള പ്രതി ‘ഒളിവിൽ’ എന്നു പൊലീസ്

Aswathi Kottiyoor
WordPress Image Lightbox