24.4 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • പ്രതികൾക്കെതിരെ കുട്ടിക്കടത്തിന് കേസ്; ചുമത്തിയത് ​ഗുരുതര വകുപ്പുകൾ; 3 പ്രതികളും 14 ദിവസം റിമാൻഡിൽ
Uncategorized

പ്രതികൾക്കെതിരെ കുട്ടിക്കടത്തിന് കേസ്; ചുമത്തിയത് ​ഗുരുതര വകുപ്പുകൾ; 3 പ്രതികളും 14 ദിവസം റിമാൻഡിൽ

കൊല്ലം: കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ​പ്രതികൾക്കെതിരെ ​ഗുരുതര വകുപ്പുകൾ ചുമത്തി. കുട്ടിക്കടത്തിനാണ് കേസ് എടുത്തിരിക്കുന്നത്. ജീവപര്യന്തം വരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പുകൾ ചുമത്തി. തട്ടിക്കൊണ്ടു പോകൽ, തടവിലാക്കൽ, ദേഹോപദ്രവമേൽപിക്കൽ ക്രിമിനൽ ​ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ജൂവൈനൽ ജസ്റ്റീസ് നിയമപ്രകാരമുള്ള വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

മൂന്ന് പ്രതികളെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. പ്രതികൾക്കായി 2 അഭിഭാഷകർ ഹാജരായി. തിങ്കളാഴ്ച പൊലീസ് പ്രതികൾക്കായി കസ്റ്റഡി അപേക്ഷ നൽകും. പത്മകുമാർ ആണ് കേസിലെ ഒന്നാം പ്രതി. ഭാര്യ അനിത കുമാരി രണ്ടാം പ്രതിയും മകൾ അനുപമ രണ്ടാം പ്രതിയുമാണ്. അനിതയെയും അനുപമയെയും അട്ടക്കുളങ്ങര വനിത ജയിലിലേക്ക് മാറ്റും. പത്മകുമാറിനെ കൊട്ടാരക്കര സബ്ജയിലിലേക്ക് മാറ്റും.

Related posts

ബ്യൂട്ടിപാര്‍ലറില്‍ കയറി പൗഡറും പൂശി ഫോട്ടോയെടുത്ത് നടപ്പാണ്’; ഡീന്‍ കുര്യാക്കോസിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി എംഎം മണി

Aswathi Kottiyoor

വന്‍ കഞ്ചാവ് വേട്ട; പിടികൂടിയത് 80 കിലോ, മൂന്നു പേര്‍ പിടിയില്‍, ഓടി രക്ഷപ്പെട്ടവര്‍ക്കായി തിരച്ചില്‍

Aswathi Kottiyoor

കടപ്പത്ര ലേലം, സംസ്ഥാനങ്ങൾ ഇന്ന് അരലക്ഷം കോടി കടമെടുക്കും; കേരളം എടുക്കുക 3742 കോടി രൂപ

Aswathi Kottiyoor
WordPress Image Lightbox