• Home
  • Kerala
  • മികച്ച കായിക താരത്തിനുള്ള ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡ്
Kerala

മികച്ച കായിക താരത്തിനുള്ള ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡ്

കേരളത്തിലെ മികച്ച കായിക താരത്തിനുള്ള മുപ്പത്തി അഞ്ചാമത് ജിമ്മി ജോർജ്ജ് ഫൗണ്ടേഷൻ അവാർഡിന് പ്രശസ്ത ലോങ്ങ് ജമ്പ് താരം ഒളിമ്പ്യൻ എം .ശ്രീശങ്കർ അർഹനായി. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

ജോസ് ജോർജ് ചെയർമാനും, അഞ്ജു ബോബി ജോർജ്, റോബർട്ട് ബോബി ജോർജ്, സെബാസ്റ്റ്യൻ ജോർജ്, സ്റ്റാൻലി ജോർജ് എന്നിവർ അംഗങ്ങളുമായുള്ള കമ്മിറ്റി ആണ് ജേതാവിനെ തെരഞ്ഞെടുത്തത്. ഇന്ത്യയുടെ വോളിബോൾ ഇതിഹാസം ജിമ്മി ജോർജിന്റെ സ്മരണയ്ക്കായി 1989-ൽ ആണ് ഫൗണ്ടേഷൻ അവാർഡ് ഏർപ്പെടുത്തിയത്.

2020 ടോക്കിയോ ഒളിംപിക്സിൽ പങ്കെടുത്ത ശ്രീശങ്കർ 2022 ലെ കോമൺവെൽത് ഗെയിമ്സിൽ വെള്ളിമെഡൽ കരസ്ഥമാക്കിയതോടെ ആണ് അന്താരാഷ്‌ട്ര രംഗത്ത് ശ്രദ്ധയാകർഷിച്ചത്. 2023 ലെ ഏഷ്യൻ ഗെയിമ്സിലും, ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലും വെള്ളിമെഡൽ, പാരീസ് ഡയമണ്ട് ലീഗിൽ വെങ്കലം, 2022 ലും 2023 ലും ഏതൻസിൽ നടന്ന ഇന്റർനാഷണൽ ജമ്പ്സ് മീറ്റിൽ സ്വർണ്ണം – അന്താരാഷ്‌ട്ര രംഗത്ത് ശ്രീശങ്കറിന്റെ നേട്ടങ്ങൾ ഇവയൊക്കെ ആണ്.

Related posts

ജില്ലാതല പരിശീലനം തുടങ്ങി

Aswathi Kottiyoor

ആധാരമെഴുത്തുകാർക്കും പകർപ്പെഴുത്തുകാർക്കും സ്റ്റാമ്പ് വെണ്ടർമാർക്കും ഉത്സവ ബത്ത 4000 രൂപ

Aswathi Kottiyoor

ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഗാ​ന്ധി​ജി​യു​ടെ ദ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് വ​ലി​യ പ്ര​സ​ക്തി: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്

Aswathi Kottiyoor
WordPress Image Lightbox