• Home
  • Uncategorized
  • മലയാളി ബഹിരാകാശ ശാസ്ത്രജ്ഞ വി.ആർ ലളിതാംബികയ്ക്ക് ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ ബഹുമതി
Uncategorized

മലയാളി ബഹിരാകാശ ശാസ്ത്രജ്ഞ വി.ആർ ലളിതാംബികയ്ക്ക് ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ ബഹുമതി

ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ ബഹുമതിക്ക് അർഹയായി മലയാളി ബഹിരാകാശ ശാസ്ത്രജ്ഞ വി.ആർ ലളിതാംബിക. ഫ്രഞ്ച് ഗവൺമെന്റിനെ പ്രതിനിധീകരിച്ച്, ഇന്ത്യയിലെ ഫ്രാൻസ് അംബാസഡർ തിയറി മാത്തൂ ഷെവലിയർ ബഹുമതി നൽകി ആദരിച്ചു. ഐഎസ്ആർഒയിലെ മുതിർന്ന ശാസ്ത്രജ്ഞയായ വി ആർ ലളിതാംബിക ഐഎസ്ആർഒയുടെ ഹ്യൂമൻ സ്‌പേസ്ഫ്‌ളൈറ്റ് പ്രോഗ്രാം ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ബഹിരാകാശ സഹകരണമാണ് ലളിതാംബികയെ നേട്ടത്തിന് അർഹയാക്കിയത്.
അഡ്വാൻസ്ഡ് ലോഞ്ച് വെഹിക്കിൾ ടെക്നോളജിയിൽ വിദഗ്ധയായ ഡോ ലളിതാംബിക ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ​ഗ​ഗൻയാൻ ദൗത്യത്തിലും നിർണായക പങ്കുവഹിച്ചിട്ടുണ്ട്. 2018ൽ ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് പ്രോഗ്രാമിന്റെ ഡയറക്‌ടർ എന്ന നിലയിൽ ഗഗൻയാൻ പദ്ധതിക്കായി ഫ്രഞ്ച് നാഷണൽ സ്‌പേസ് ഏജൻസിയുമായി (സിഎൻഇഎസ്) ഏകോപിപ്പിച്ചായിരുന്നു ലളിതാംബിക ദൗത്യത്തിന് നേതൃത്വം നൽകിയത്. മനുഷ്യ ബഹിരാകാശ യാത്രയിൽ സിഎൻഇഎസും ഐഎസ്ആർഒയും തമ്മിലുള്ള സഹകരണത്തിനുള്ള ആദ്യ സംയുക്ത കരാറിൽ ഒപ്പുവെക്കുന്നതിലും ഡോ ലളിതാംബിക നിർണായക പങ്ക് വഹിച്ചു.

Related posts

മുൾമുനയിൽ നിര്‍ത്തിയത് 24 മണിക്കൂറിലേറെ, ആശങ്കക്കൊടുവിൽ ആശ്വാസം; കാണാതായ മലയാളിയെ വിമാനത്താവളത്തിൽ കണ്ടെത്തി

Aswathi Kottiyoor

കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ.

Aswathi Kottiyoor

കടുവ രക്ഷപെട്ടത് വനംവകുപ്പിൻ്റെ ഗൂഢ നീക്കം കാരണം എന്ന് നാട്ടുകാർ

Aswathi Kottiyoor
WordPress Image Lightbox