27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • രാത്രി അടുത്തുള്ള പുരയിടത്തിലേക്ക് കൊണ്ടുപോകും, 5 വയസ് മുതൽ പെൺകുട്ടിക്ക് പീഡനം, ബന്ധുവിന് 95 വര്‍ഷം തടവ്
Uncategorized

രാത്രി അടുത്തുള്ള പുരയിടത്തിലേക്ക് കൊണ്ടുപോകും, 5 വയസ് മുതൽ പെൺകുട്ടിക്ക് പീഡനം, ബന്ധുവിന് 95 വര്‍ഷം തടവ്

ചേര്‍ത്തല: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 5 വയസു മുതല്‍ ഗുരുതരമായ ലൈംഗികാതിക്രമം നടത്തിയ ബന്ധുവായ പ്രതിക്ക് വിവിധ വകുപ്പുകളിലായി 95 വര്‍ഷം തടവും 2.6 ലക്ഷം രൂപ പിഴയും ശിക്ഷ. 2022 മാര്‍ച്ചില്‍ കുത്തിയതോട് പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എറണാകുളം കുമ്പളങ്ങി പഞ്ചായത്ത് 11-ാം വാര്‍ഡില്‍ കാളങ്ങാട്ട് വീട്ടില്‍ ഷിബു (54) നെയാണ് ചേര്‍ത്തല ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്.

ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ഫലത്തിൽ 20 വര്‍ഷം തടവ് അനുഭവിച്ചാല്‍ മതി. പിഴ അടക്കാത്ത പക്ഷം മൂന്നുവര്‍ഷം തടവുകൂടി അനുഭവിക്കണം. ബന്ധുവായ പ്രതി.വിശേഷാവസരങ്ങളിലും മറ്റും വീട്ടില്‍ വരുന്ന സമയങ്ങളില്‍ കുട്ടിക്ക് അഞ്ചു വയസുള്ളപ്പോള്‍ വീട്ടില്‍ വച്ചും തൊട്ടടുത്തുള്ള ബന്ധുവിന്റെ വീട്ടില്‍ വച്ചും. വീടിന് പുറകിലെ പുരയിടത്തിലേക്ക് രാത്രിയില്‍ എടുത്ത് കൊണ്ട് പോയും ഗുരുതരമായ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

Related posts

സ്വര്‍ണവില കുത്തനെ താഴോട്ട്

Aswathi Kottiyoor

ഡൽഹിയിൽ അ​ടി​യ​ന്ത​ര മ​ന്ത്രി​സ​ഭാ യോ​ഗം ചേരുന്നു; പ്ര​തി​രോ​ധ​മ​ന്ത്രി അപകടസ്ഥലത്തേക്ക്

Aswathi Kottiyoor

ഗതാഗതം നിരോധിച്ചു

Aswathi Kottiyoor
WordPress Image Lightbox