24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കൊട്ടിയൂർ എൻ എസ് എസ് കെ യു പി സ്കൂളിൽ വിജയോത്സവം ആഘോഷിച്ചു.
Uncategorized

കൊട്ടിയൂർ എൻ എസ് എസ് കെ യു പി സ്കൂളിൽ വിജയോത്സവം ആഘോഷിച്ചു.

ഇരിട്ടി ഉപജില്ല സ്കൂൾ
കലോത്സവത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ എൻ എസ് എസ് കെ യു പി സ്കൂൾ സംസ്കൃതോത്സവത്തിലും ശാസ്ത്ര പ്രവൃത്തി,ഐ റ്റി മേളയിലും പോയിന്റ് നിലയിൽ ആദ്യത്തെ പത്തിനുള്ളിൽ വന്നു.ഈ വർഷം സ്കൂളിന് ഉന്നത നേട്ടം കൈവരിക്കുന്നതിന് ഒത്തൊരുമിച്ച് പ്രവർത്തിച്ച കുട്ടികളെയും രക്ഷിതാക്കളെയും അധ്യാപകരേയും യോഗത്തിൽ അനുമോദിച്ചു. പി റ്റി എ പ്രസിഡന്റ് ശ്രീ കെ ഡി മുരളീധരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ റോയി നമ്പുടാകം ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി ജെസ്സി റോയി കലാമേളയിലെ വിജയികളെ അനുമോദിച്ചു.എം പി റ്റി എ പ്രസിഡന്റ് ശ്രീമതി ജയ ബിജു ശാസ്ത്ര പ്രതിഭകളേയും പി റ്റി എ വൈസ് പ്രസിഡന്റ് ശ്രീ സജി എൻ ജി സംസ്കൃതോത്സവ പ്രതിഭകളേയും ആദരിച്ചു.

ഹെഡ്മിസ്ട്രസ്സ് ശ്രീമതി സുമിത എസ്,ജിഷാറാണി വി എസ് ,രജി റ്റി ഡി, അഞ്ജു സി കെ എന്നിവർ സംസാരിച്ചു.അധ്യാപകരായ ദേവരാജൻ മാവില,ബീന റ്റി ഡി, ശ്രീജ കെ സി,പ്രജിന പി കെ,പ്രീതി പി മാണി,ഉമ കെ ബി എന്നിവർ നേതൃത്വം നൽകി.

Related posts

കരുവന്നൂർ കള്ളപ്പണയിടപാട്; മധു അമ്പലപുരം ഇഡി ഓഫീസിൽ, ​ഹാജരാവാതെ സുനിൽകുമാർ, ആശുപത്രിയിൽ ചികിത്സയിൽ

Aswathi Kottiyoor

യുണൈറ്റഡ് മർച്ചൻറ്സ് യൂണിറ്റ് മണത്തണ യൂണിറ്റ് വാർഷിക പൊതുയോഗം

Aswathi Kottiyoor

പ്രത്യേക വിമാനം ഉള്‍പ്പെടെ ഏർപ്പാടാക്കി പ്രവാസി വോട്ടുറപ്പിക്കാൻ യുഡിഎഫ്; ഗൾഫിലെത്തി വോട്ട് തേടി ഷാഫി പറമ്പിൽ

Aswathi Kottiyoor
WordPress Image Lightbox