24.6 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • മജിസ്‌ട്രേറ്റിനെ അധിക്ഷേപിച്ച് പ്രകടനം; അഭിഭാഷകർക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു
Uncategorized

മജിസ്‌ട്രേറ്റിനെ അധിക്ഷേപിച്ച് പ്രകടനം; അഭിഭാഷകർക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കോട്ടയത്ത് മജിസ്‌ട്രേറ്റിനെ അസഭ്യം വിളിച്ച് പ്രകടനം നടത്തിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. 29 അഭിഭാഷകർക്കെതിരെയാണ് കേസ്. ബാർ അസോസിയേഷൻ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് ക്രിമിനൽ കോടതിയലക്ഷ്യത്തിന് കേസ് എടുത്തിട്ടുള്ളത്.

ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, ജി ഗിരീഷ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുക. മജിസ്‌ട്രേറ്റിനെ അസഭ്യം വിളിച്ച് പ്രകടനം നടത്തിയ സംഭവം നീതിന്യായ സംവിധാനത്തിന് തന്നെ അവമതിപ്പുണ്ടാക്കിയെന്ന് കോടതി ചൂണ്ടിക്കാട്ടി.

വ്യാജരേഖ ചമച്ച അഭിഭാഷകന്‍ എം.പി നവാബിനെതിരെ നടപടിയെടുത്തതായിരുന്നു അഭിഭാഷകരുടെ പ്രകോപനത്തിന് കാരണം. കോട്ടയം ഈസ്റ്റ് പൊലീസ് അഭിഭാഷകനായ നവാബിനെതിരെ മജിസ്ട്രേറ്റിന്റെ നിർദ്ദേശപ്രകാരം കേസെടുത്തിരുന്നു. പിന്നാലെയാണ് വനിതാ മജിസ്ട്രേറ്റിനെ അപമാനിക്കുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളുമായി അഭിഭാഷകർ കോട്ടയം കോടതി കോംപ്ലക്സിൽ പ്രതിഷേധ പ്രകടനം നടത്തിയത്.

Related posts

എംഎസ്എഫ്- കെഎസ് യു സ്ഥാനാർഥികളെ വിജയിയായി പ്രഖ്യാപിക്കണം, കുന്ദമംഗലം കോളേജ് തെര‌ഞ്ഞെടുപ്പിൽ ഹൈക്കോടതിയിൽ ഹർജി

Aswathi Kottiyoor

കരുവന്നൂർ തട്ടിപ്പിൽ വായ്‌പ അടച്ചവരുടെ ആധാരം തിരികെ നൽകാൻ കോടതി നിർദേശം

Aswathi Kottiyoor

പല്ലുമുഴുവൻ അടിച്ചുപറിച്ച് ഭർത്താവ്, പിന്നീട് വിവാഹമോചനം: അയാൾക്കൊപ്പം ജീവിക്കണമെന്ന് താലിബാൻ

Aswathi Kottiyoor
WordPress Image Lightbox