കൺപോളയുടെ മുകളിലായാണ് ഈ വിര സ്ഥിതി ചെയ്തിരുന്നത്.സൂക്ഷ്മപരിശോധനയിൽ ഈ വിര ഇടത് കൺപോളയിൽ നിന്ന് വലതിലേക്കും തിരിച്ചും തൊലിക്കടിയിലൂടെ സഞ്ചരിക്കുന്നതായി കണ്ടെത്തി. തുടർന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ലോവ ലോവ ഇനത്തിൽപ്പെട്ട ‘കണ്ണ് പുഴു’ ആണ് ഇതെന്നാണ് വിലയിരുത്തൽ. വിരയുടെ ഇനം ഏതാണെന്ന് അറിയാനായി വൈറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണ്.
കൊതുക്, ഈച്ച തുടങ്ങിയവയിലൂടെയാണ് വിരകൾ മനുഷ്യശരീരത്തിലെത്തുന്നത്. രക്തത്തിലൂടെ സഞ്ചരിച്ച് കണ്ണിലും ലെൻസിലും തലച്ചോറിലും വരെയെത്തും.