27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കോയമ്പത്തൂരില്‍ കുളത്തില്‍ വീണ കാട്ടാനയെ ജെസിബി ഉപയോഗിച്ച് രക്ഷപ്പെടുത്തുന്ന വീഡിയോ വൈറല്‍
Uncategorized

കോയമ്പത്തൂരില്‍ കുളത്തില്‍ വീണ കാട്ടാനയെ ജെസിബി ഉപയോഗിച്ച് രക്ഷപ്പെടുത്തുന്ന വീഡിയോ വൈറല്‍

കോയമ്പത്തൂര്‍ മധുക്കരെ ഫോറസ്റ്റ് റേഞ്ചില്‍ കര്‍ഷകര്‍ക്കായി നിര്‍മ്മിച്ച ഒരു കുളത്തില്‍ വീണ കാട്ടനയെ തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി, വനത്തിലേക്ക് വിട്ടു. കുളത്തില്‍ നിന്നും ആനയെ, ജെസിബി ഉപയോഗിച്ച് രക്ഷപ്പെടുത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ പേരുടെ ശ്രദ്ധ നേടി. കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയാണ് നാല് വയസ് തോന്നിക്കുന്ന ആൺ ആന കുളത്തിൽ വീണത്‌. ഫോറസ്റ്റ് റേഞ്ചിൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് ഉദ്യോഗസ്ഥർ, കുളത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ആനയെ കണ്ടെത്തിയത്. ഉടന്‍ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

ആനയെ കുളത്തില്‍ നിന്നും കരകയറ്റുന്ന വീഡിയോ എഎന്‍ഐയാണ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ട് വഴി പുറത്ത് വിട്ടത്. ”കൃഷിക്കായുല്ള കുളത്തിൽ കുടുങ്ങിയ ആനയെ വനംവകുപ്പ് ഉദ്യോഗസ്ഥർ സുരക്ഷിതമായി രക്ഷപ്പെടുത്തി. കോയമ്പത്തൂരിലെ മധുക്കരൈ ഫോറസ്റ്റ് റേഞ്ചിൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് ഉദ്യോഗസ്ഥർ ആനയെ കണ്ടെത്തിയത്,” എന്ന കുറിപ്പോടെയാണ് എഎന്‍എ വീഡിയോ പങ്കുവച്ചത്. വീഡിയോയ്ക്ക് താഴെ തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍‍ക്ക് അഭിനന്ദനം അറിയിച്ച് കൊണ്ടുള്ള കുറിപ്പുകളാണ്. വനം വകുപ്പിന്‍റെ സയോചിതമായ പരിപാടിയില്‍ ആനയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞെന്ന് മിക്കയാളുകളും കുറിച്ചു.

Related posts

കച്ചേരിക്കടവില്‍ തീപിടിത്തം

Aswathi Kottiyoor

‘അതിഥികളെ’ മലയാളം പഠിപ്പിക്കാന്‍ ആന്തൂരില്‍ ചങ്ങാതി പദ്ധതി

Aswathi Kottiyoor

മലയാറ്റൂരിൽ വീണ്ടും മരണം,2 പേർ മുങ്ങി മരിച്ചു, ഇന്ന് മൂന്നാമത്തെ മുങ്ങി മരണം

Aswathi Kottiyoor
WordPress Image Lightbox