23.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • ഗര്‍ഭച്ഛിദ്രത്തിന് പിന്നാലെ വിവാഹ മോചനം നേടിയ ഭാര്യ, പണത്തിനായി ആറ് പേരെ വിവാഹം കഴിച്ചെന്ന് ഭര്‍ത്താവ്; കേസ്
Uncategorized

ഗര്‍ഭച്ഛിദ്രത്തിന് പിന്നാലെ വിവാഹ മോചനം നേടിയ ഭാര്യ, പണത്തിനായി ആറ് പേരെ വിവാഹം കഴിച്ചെന്ന് ഭര്‍ത്താവ്; കേസ്

ഗര്‍ഭച്ഛിദ്രത്തിന് പിന്നാലെ വിവാഹ മോചനം നേടിയ ഭാര്യ പണത്തിനായി ആറ് പുരുഷന്മാരെ വിവാഹം കഴിച്ചെന്നും അതിനാല്‍ തനിക്ക് ‘വധു വില’ (bride price) ആയ 26,000 ഡോളര്‍, അതായത് 21,65,930 രൂപ തിരിച്ച് തരണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവ് കേസ് കൊടുത്തു. മധ്യ ചൈനയിലെ ഹെനാൻ പ്രവിശ്യയിലാണ് സംഭവം നടന്നതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഷുവാങ് എന്ന് വിളിപ്പേരിലുള്ള യുവതിക്കെതിരെ ഭര്‍ത്താവാണ് കേസ് നല്‍കിയത്. മാർച്ചിൽ ഒരു മാച്ച് മേക്കർ സൈറ്റ് വഴി, ബ്ലൈന്‍ഡ് ഡേറ്റിംഗിലൂടെയാണ് സിയാവോയ എന്നയാളുമായി ഷുവാങ് സൗഹൃദത്തിലാകുന്നതും തുടര്‍ന്ന് ഇരുവരും വിവാഹിതരാവുകയും ചെയ്തത്. എന്നാല്‍ ജൂലൈയില്‍ ഷുവാങ് താന്‍ ഗര്‍ഭിണിയാണെന്നും ഡോക്ടര്‍ ഗര്‍ഭപിണ്ഡത്തിന് അപാകതയുണ്ടെന്നും അതിനാല്‍ ഗര്‍ഭച്ഛിദ്രം നടത്തണമെന്ന് പറഞ്ഞതായും സിയാവോയയോട് പറഞ്ഞു. ഷുവാങിന്‍റെ ആവശ്യം സിയാവോയ അംഗീകരിച്ചു. തുടര്‍ന്ന് ഷുവാങ് ഗര്‍ഭച്ഛിദ്രം നടത്തി. എന്നാല്‍, ഗര്‍ഭച്ഛിദ്രത്തിന് രണ്ട് മാസങ്ങള്‍ക്ക് ശേഷം ഷുവാങ് വിവാഹ മോചനത്തിന് അപേക്ഷ നല്‍കി. ഇതോടെ വധു വിലയായി നല്‍കിയ പണം തിരിച്ച് നല്‍കണമെന്ന് സിയാവോയും ആവശ്യപ്പെട്ടു. പിന്നാലെ കേസ് കോടതിയിലെത്തി.

ചൈനയിലെ ചില പ്രദേശങ്ങളില്‍ വിവാഹിതരാകുന്ന പുരുഷന്‍, വധുവിന്‍റെ വീട്ടുകാര്‍ക്ക് വിവാഹ നിശ്ചയ വ്യവസ്ഥയായി ഭാവി ഭാര്യയുടെ കുടുംബത്തിന് പണം നൽകുന്ന പതിവുണ്ട്. ഇത് വധു വില എന്നറിയപ്പെടുന്നു. 21,65,930 രൂപയാണ് സിയാവോയ, ഷുവാങിന്‍റെ വീട്ടുകാര്‍ക്ക് വധു വിലയായി നല്‍കിയത്. പണം തിരികെ ആവശ്യപ്പെട്ട് സിയാവോയ നല്‍കിയ കേസ് രണ്ട് കീഴ്ക്കോടതികള്‍ തള്ളി. ഇതോടെ ഇയാള്‍ മേല്‍ക്കോടതിയില്‍ അപേക്ഷ നല്‍കി. മേല്‍ക്കോടതിയില്‍ നല്‍കിയ കേസില്‍, സമാനമായ രീതിയില്‍ പണം തട്ടാനായി ഷുവാങ് ആറ് പുരുഷന്മാരെ വിവാഹം കഴിച്ചിട്ടുണ്ടെന്ന് ആരോപിച്ചു.

Related posts

കണ്ണൂർ നഗരത്തിലെ ലോഡ്‌ജിൽ നിന്നും മയക്ക് മരുന്നുമായി 3 പേരെ ടൗൺ പോലീസ് അറസ്റ്റ് ചെയ്‌തു.

Aswathi Kottiyoor

ഭിന്നശേഷിക്കാരനോട് ക്രൂരത; ഭിന്നശേഷി ക്ഷേമ കോർപറേഷൻ അനുവദിച്ച മുച്ചക്ര സൈക്കിൾ കൊണ്ട് പോകാനാകാതെ അലച്ചിൽ; ഭക്ഷണത്തിന് പോലും പണമില്ല

Aswathi Kottiyoor

വിധി വന്നിട്ട് 4 ദിവസം; കെ.യു ബിജു കൊലക്കേസിൽ വെറുതെവിട്ട ബിജെപി നേതാവിനൊപ്പം വേദി പങ്കിട്ട് ഏരിയ സെക്രട്ടറി

Aswathi Kottiyoor
WordPress Image Lightbox