27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ചട്ടം പാലിക്കാതെ അറസ്റ്റും പരിശോധനയും, പൊലീസിന് വിമർശിച്ച് കോടതി; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം
Uncategorized

ചട്ടം പാലിക്കാതെ അറസ്റ്റും പരിശോധനയും, പൊലീസിന് വിമർശിച്ച് കോടതി; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം

തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പ്രതികൾക്ക് ഉപാധികളോടെ ജാമ്യം. ഇന്ന് മുതൽ 27 വരെ അന്വേഷണവുമായി പ്രതികൾ സഹകരിക്കണം. രാജ്യം വിട്ടു പോകരുത്. എല്ലാ ചൊവ്വ, ശനി ദിവസങ്ങളിൽ ഒരു മാസത്തേക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. അതിന് ശേഷം എല്ലാ ശനിയഴ്ചകളിലും ഒരു മാസത്തേക്ക് സ്റ്റേഷനിൽ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. വ്യാജ തിരിച്ചറിയൽ രേഖ കേസിലെ കസ്റ്റഡി അപേക്ഷ പരിഗണിക്കവേ, പൊലീസിനെ കോടതി വിമർശിച്ചു. ക്രിമിനൽ ചട്ടങ്ങള്‍ പാലിക്കാതെയാണ് അറസ്റ്റും പരിശോധനയും നടന്നതെന്ന് തിരുവനന്തപുരം സിജെഎം കോടതി നിരീക്ഷിച്ചു. പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിനറെ അപേക്ഷയിൽ വാദം കേള്‍ക്കവേയാണ് വിമർശനം. രാജ്യത്തെ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന രീതിയിൽ ക്രിമിനൽ പ്രവ‍ർത്തനമാണ് പ്രതികള്‍ ചെയ്തതെന്നും ജാമ്യം നൽകരുതെന്നും പൊലീസ് അറിയിച്ചെങ്കിലും ഉപാധികളോട് ജാമ്യം അനുവദിക്കാൻ കോടതി തീരുമാനിക്കുകയായിരുന്നു.

Related posts

വ്യാപക പരിശോധന; ബുള്ളറ്റ് പ്രൂഫ് ബോക്‌സിനുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ചു, പിടികൂടിയത് 800 കിലോ ഹാഷിഷ്

Aswathi Kottiyoor

തകര്‍ന്ന് ശ്രീലങ്ക; ഇന്ത്യ വിജയത്തിലേക്ക്

Aswathi Kottiyoor

ഓപ്പറേഷൻ പാം ട്രീ, 7 ജില്ലകളിലെ 100ലധികം ഇടങ്ങളിൽ പുലർച്ചെ മുതൽ പരിശോധന, നടപടി ജിഎസ്ടി വെട്ടിപ്പിൽ

Aswathi Kottiyoor
WordPress Image Lightbox