27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ശ്രീശാന്തിനെതിരെ വഞ്ചനാക്കേസ്; വില്ല നിർമിച്ച് നൽകാമെന്ന് പറഞ്ഞ് 19 ലക്ഷം തട്ടിയെന്ന് പരാതി
Uncategorized

ശ്രീശാന്തിനെതിരെ വഞ്ചനാക്കേസ്; വില്ല നിർമിച്ച് നൽകാമെന്ന് പറഞ്ഞ് 19 ലക്ഷം തട്ടിയെന്ന് പരാതി

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെതിരെ വഞ്ചനാക്കേസ്. കണ്ണൂർ കണ്ണപുരം സ്വദേശി സരീഗ് ബാലഗോപാലാണ് പരാതിക്കാരൻ. കൊല്ലൂരിൽ വില്ല പണിയാമെന്ന് പറഞ്ഞ് 19 ലക്ഷം തട്ടിയെന്നാണ് പരാതി. കോടതി നിർദേശപ്രകാരം കണ്ണൂർ ടൗൺ പൊലീസാണ് കേസെടുത്തത്.കേസിലെ മൂന്നാം പ്രതിയാണ് ശ്രീശാന്ത്. ഉഡുപ്പി സ്വദേശികളായ രാജീവ് കുമാർ, കെ വെങ്കിടേഷ് കിനി എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ. കർണാടകയിലെ കൊല്ലൂരിൽ രാജീവ് കുമാറിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് റിസോർട്ട് പണിയാമെന്നും, പ്രസ്തുത റിസോർട്ടിൽ ആരംഭിക്കുന്ന സ്പോർട്സ് അക്കാദമിയിൽ പങ്കാളിയാക്കാമെന്നും പറഞ്ഞ് പണം തട്ടിയെന്നാണ് കണ്ണപുരം അംശം ചൂണ്ട സ്വദേശിയുടെ പരാതി.

2019 മാർച്ച് 25 മുതൽ പ്രതികൾ പലതവണ പണം കൈക്കലാക്കി. ഇതുവരെ 18,70,000 രൂപ നൽകിയിട്ടുണ്ട്. എന്നാൽ നാൾ ഇതുവരെയും കെട്ടിട നിർമ്മാണം നടത്തുകയോ സ്പോർട്സ് അക്കാദമി ആരംഭിക്കുകയോ കൈപ്പറ്റിയ പണം തിരികെ നൽകുകയോ ചെയ്തിട്ടില്ലെന്നും പരാതിയിൽ പറയുന്നു.

Related posts

സംസ്ഥാനത്ത് നാല് പുതിയ ഐടിഐകൾ സ്ഥാപിക്കാൻ സർക്കാർ തീരുമാനം

Aswathi Kottiyoor

പ്ലസ് വൺ പ്രവേശനം;അപേക്ഷകളിലെ തെറ്റുകള്‍ തിരുത്താനുള്ള അവസരം ഇന്ന് വൈകിട്ട് അഞ്ച് വരെ

Aswathi Kottiyoor

30 വർഷം, തണൽ മരത്തിൽ തൂങ്ങിയാടുന്നത് നൂറ് കണക്കിന് വവ്വാലുകൾ, കാഷ്ഠം നിറഞ്ഞ് പരിസരം, ആശങ്കയിൽ പട്ടാമ്പി

Aswathi Kottiyoor
WordPress Image Lightbox