25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • നവകേരള സദസിൽ 200 വിദ്യാർഥികളെ എത്തിക്കണം; കര്‍ശന നിര്‍ദേശവുമായി വിദ്യാഭ്യാസ വകുപ്പ്
Uncategorized

നവകേരള സദസിൽ 200 വിദ്യാർഥികളെ എത്തിക്കണം; കര്‍ശന നിര്‍ദേശവുമായി വിദ്യാഭ്യാസ വകുപ്പ്

നവകേരള സദസിൽ പങ്കെടുക്കാൻ സ്കൂളുകളിൽ നിന്ന് വിദ്യാർഥികളെ എത്തിക്കാൻ വിദ്യാഭ്യാസ വകുപ്പിന്‍റെ കർശന നിർദേശം. ഒരു സ്കൂളിൽ നിന്ന് കുറഞ്ഞത് 200 കുട്ടികളെ എത്തിക്കണം.മലപ്പുറം തിരൂരങ്ങാടി ഡി.ഇ.ഒ വിളിച്ചു ചേർത്ത പ്രധാനധ്യാപകരുടെ യോഗത്തിലാണ് നിർദേശം നൽകിയത്.സ്കൂളുകൾക്ക് അവധി നൽകാനും നിർദേശമുണ്ട്.

അതേസമയം നവകേരള സദസ്സിന്‍റെ നാലാം ദിനമായ ഇന്ന് കണ്ണൂർ ജില്ലയിലെ മണ്ഡലങ്ങളിൽ പര്യടനം തുടരും. ഇന്ന് തലശേരിയിൽ ചേരുന്ന മന്ത്രിസഭാ യോഗത്തോടെയാണ് പരിപാടികൾ ആരംഭിക്കുക.രാവിലെ കൂത്തുപറമ്പ് മണ്ഡലത്തിലാണ് ഇന്നത്തെ ആദ്യ പരിപാടി. തുടർന്ന് മട്ടന്നൂർ , പേരാവൂർ മണ്ഡലങ്ങളിൽ കൂടി പര്യടനം നടത്തി കണ്ണൂർ ജില്ലയിൽ നിന്ന് വയനാട് ജില്ലയിലേക്ക് നവകേരള സദസ് പ്രവേശിക്കും.

Related posts

സുരക്ഷ മുഖ്യം; കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നിയന്ത്രണവുമായി ഗതാഗത വകുപ്പ്*

Aswathi Kottiyoor

ചൂടിന് നേരിയ ആശ്വാസം; 10 ജില്ലകളിൽ ഇന്നലെ വേനൽ മഴയെത്തി: ഇന്നും മഴ സാധ്യത

Aswathi Kottiyoor

ഇലക്ട്രൽ ബോണ്ടിൽ ഉൾപ്പെട്ട കമ്പനികളിൽ നിന്ന് സിപിഐഎം ലക്ഷങ്ങൾ വാങ്ങി: ഷിബു ബേബി ജോൺ

Aswathi Kottiyoor
WordPress Image Lightbox