25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • സ്കൂട്ടറിന് പിന്നിൽ നായയെ കെട്ടിവലിച്ചു, കാണാതെ പോയ നായയെ വീട്ടിൽ കൊണ്ടുപോകുകയാണെന്ന് യാത്രികൻ
Uncategorized

സ്കൂട്ടറിന് പിന്നിൽ നായയെ കെട്ടിവലിച്ചു, കാണാതെ പോയ നായയെ വീട്ടിൽ കൊണ്ടുപോകുകയാണെന്ന് യാത്രികൻ

  • തിരുവനന്തപുരം: വെങ്ങാനൂരിൽ നായയെ സ്കൂട്ടറിന് പിന്നിൽ കെട്ടിവലിച്ച് ക്രൂരത. വിഴിഞ്ഞം വെങ്ങാനൂർ പനങ്ങോട് ചൊവ്വാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. പനങ്ങോട് സൗഗന്ധികത്തിൽ അനിൽകുമാറിനെതിരെയാണ് (48) വിഴിഞ്ഞം പൊലീസ് കേസെടുത്തത്. അതുവഴി പോകുകയായിരുന്ന നിഖിൽ മോഹൻ എന്ന യുവാവ് ആണ് സ്കൂട്ടറിന് പിന്നിൽ നായയെ കെട്ടി വലിക്കുന്ന രംഗം കണ്ട് മൊബൈലിൽ ദൃശ്യം പകർത്തിയത്. നായയുടെ കഴുത്തിൽ കെട്ടിയ കയറിൻ്റെ ഒരു വശം സ്കൂട്ടറിന് പിന്നിൽ കെട്ടി റോഡിലൂടെ വലിച്ചു കൊണ്ട് പോകുകയായിരുന്നു സ്കൂട്ടർ യാത്രികൻ.

    പലപ്പോഴായി കേട്ട് വലിഞ്ഞ് വാഹനത്തിന് ഒപ്പം ഒടിപോകാൻ നായ ബുദ്ധിമുട്ടുന്നതും ദൃശ്യങ്ങളിൽ കാണാം. യുവാവ് ഇതിൻ്റെ ദൃശ്യം മൊബൈലിൽ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസി കൂടിയായ സ്കൂട്ടർ യാത്രികൻ പനങ്ങോട് ശിവക്ഷേത്രത്തിലെ സമീപം സ്കൂട്ടർ നിർത്തുകയും തുടർന്ന് ആളുകളെ വിളിച്ചു കൂട്ടുകയും ചെയ്തു. ഇതിനിടയിൽ യുവാവ് അറിയിച്ചതനുസരിച്ച് വിഴിഞ്ഞം പൊലീസും സ്ഥലത്തെത്തി.

  • Related posts

    പ്രണയ ബന്ധത്തിൽ നിന്നും പിന്മാറി: യുവാവ് കാമുകിയെ കോടാലി കൊണ്ട് വെട്ടിക്കൊന്നു

    Aswathi Kottiyoor

    കോഴിക്കോട് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

    Aswathi Kottiyoor

    കെട്ടിടത്തിൽ തൂങ്ങിക്കിടന്ന് റീൽസ് അഭ്യാസം; പെൺകുട്ടിക്കും 4 പേർക്കും എതിരെ കേസ്

    Aswathi Kottiyoor
    WordPress Image Lightbox