24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കളമശ്ശേരി സ്ഫോടനം; ലിബ്നയുടെ അമ്മയും മരണത്തിന് കീഴടങ്ങി, 2മക്കള്‍ ആശുപത്രി കിടക്കയില്‍
Uncategorized

കളമശ്ശേരി സ്ഫോടനം; ലിബ്നയുടെ അമ്മയും മരണത്തിന് കീഴടങ്ങി, 2മക്കള്‍ ആശുപത്രി കിടക്കയില്‍

കൊച്ചി: കളമശ്ശേരി സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങി. ചികിത്സയിലായിരുന്ന മലയാറ്റൂര്‍ സ്വദേശിനി സാലി പ്രദീപന്‍ (45) ആണ് മരിച്ചത്. ഇതോടെ കളമശ്ശേരി സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. നേരത്തെ സ്ഫോടനത്തില്‍ മരിച്ച 12വയസുകാരി ലിബ്നയുടെ അമ്മയാണ് ഇന്ന് രാത്രി മരണത്തിന് കീഴടങ്ങിയ സാലി പ്രദീപന്‍. സ്ഫോടനം നടന്നശേഷം അതീവ ഗുരുതരാവസ്ഥയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സാലി. ഇവരുടെ മകന്‍ പ്രവീണ്‍ അതീവ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അമ്മയും സഹോദരിയും മരണത്തിന് കീഴടങ്ങിയതറിയാതെയാണ് പ്രവീണ്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നത്. സാലിയുടെ മൂത്ത മകന്‍ രാഹുലും ആശുപത്രിയില്‍ ചികിത്സയിലാണ്

Related posts

ഓട്ടോയിൽ പാട്ട് വയ്ക്കാത്തതിന് ഓട്ടോ ഡ്രൈവറെ വെട്ടിപ്പരിക്കേൽപ്പിച്ചു; യുവാവ് അറസ്റ്റിൽ

Aswathi Kottiyoor

കരുനാഗപ്പളളി അപകടം: അജ്മലിനെതിരെ കുറ്റകരമായ നരഹത്യക്ക് കേസ്, ഡോ. ശ്രീക്കുട്ടിയും പ്രതിയാകും

Aswathi Kottiyoor

സെന്‍സെക്‌സില്‍ 334 പോയന്റ് നേട്ടം: നിഫ്റ്റി 17,450 കടന്നു.*

Aswathi Kottiyoor
WordPress Image Lightbox