27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • *കൂറ്റനാട് കുമ്പിടി ഉമ്മത്തൂരിൽ പിക്കപ് വാനിടിച്ച് ഒന്നര വയസ്സുകാരൻ മരിച്ചു.*
Uncategorized

*കൂറ്റനാട് കുമ്പിടി ഉമ്മത്തൂരിൽ പിക്കപ് വാനിടിച്ച് ഒന്നര വയസ്സുകാരൻ മരിച്ചു.*

കുമ്പിടി നിരപ്പ് പൈങ്കണ്ണത്തൊടി വീട്ടിൽ മുബാറക്കിന്റെ മകൻ മുസമ്മിലാണ് മരിച്ചത്. തിങ്കൾ രാവിലെ 10.30ന് മുബാറക്കിന്റെ വീട്ടിലേക്ക് വിറകുകീറാൻ യന്ത്രവുമായി എത്തിയ പിക്കപ് വാൻ തിരിക്കാനായി പിന്നിലേക്ക് എടുക്കവേയാണ്‌ അപകടം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി റോഡിലേക്ക് ഇറങ്ങിവരികയായിരുന്നു. കുട്ടിയുടെ ശരീരത്തിൽ പിക്കപ് വാനിന്റെ ചക്രം കയറി. തലയിൽ സാരമായി പരിക്കേറ്റ കുട്ടിയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഉമ്മ: ആരിഫ. സഹോദരങ്ങൾ: ദിൽസാന, ഇല്യാസ്.

Related posts

ഡോ. ഷഹനയുടെ മരണം; പ്രതി ഡോ. റുവൈസ് കസ്റ്റഡിയിൽ

Aswathi Kottiyoor

‘നേതൃത്വം തഴഞ്ഞു, ധർമ്മടത്ത് സ്ഥാനാർത്ഥിയായത് ഗതികെട്ട്’; കണ്ണൂരിൽ ഡിസിസി ജനറൽ സെക്രട്ടറി സി.രഘുനാഥ് പാർട്ടിവിട്ടു

Aswathi Kottiyoor

നരഭോജി കടുവയെ ആവശ്യമെങ്കിൽ വെടിവച്ച് കൊല്ലാൻ ഉത്തരവ്; സമരം അവസാനിപ്പിച്ച് നാട്ടുകാർ, മൃതദേഹം ഏറ്റുവാങ്ങി

Aswathi Kottiyoor
WordPress Image Lightbox