25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • പഞ്ചായത്തംഗത്തെ മർദിച്ചു; മാവോയിസ്റ്റുകൾക്കെതിരെ കേസെടുത്തു
Uncategorized

പഞ്ചായത്തംഗത്തെ മർദിച്ചു; മാവോയിസ്റ്റുകൾക്കെതിരെ കേസെടുത്തു

കണ്ണൂർ: കണ്ണൂരിൽ പഞ്ചായത്തംഗത്തെ മർദിച്ച സംഭവത്തിൽ മാവോയിസ്റ്റുകൾക്കെതിരെ കേസെടുത്തു. കണ്ണൂർ കേളകം പൊലീസ് ആണ് കേസെടുത്തത്. സിപിഎം പഞ്ചായത്തംഗം സജീവനെ മാവോയിസ്റ്റുകൾ വീട്ടിൽകയറി മർദിക്കുകയായിരുന്നു. ഒക്ടോബർ 2ന് രാത്രി ഒരു മണിക്കാണ് സംഭവം നടന്നത്. രാമച്ചി വാർഡ് മെമ്പറായ സജീവനെ യന്ത്രത്തോക്കുകളുമായി വീട്ടിൽ അതിക്രമിച്ചു കയറി മാവോയിസ്റ്റുകൾ മർദിക്കുകയായിരുന്നു. ഇവിടെ കോളനിയിൽ മാവോയിസ്റ്റുകളെത്തിയ വിവരം പുറത്തറിയിച്ചതിനാണ് മർദനമെന്നാണ് പൊലീസ് പറയുന്നത്. മൊയ്തീൻ, മനോജ്,സോമൻ,സന്തോഷ്,രവി എന്നിവരാണ് പ്രതികൾ.

Related posts

ബന്ധുക്കൾക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങി; ഒഴുക്കില്‍പ്പെട്ട യുവാവും മരിച്ചു

Aswathi Kottiyoor

വൈദ്യുതി ബില്ലിൽ ഷോക്കേറ്റ് കേളകത്തെ ആദിവാസികൾ; ഇ​രു​ട്ടി​ലാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് വൈ​ദ്യു​തി ബി​ൽ ല​ഭി​ച്ച​ത് 5000 രൂ​പ​ക്ക് മുകളിൽ

Aswathi Kottiyoor

മുഖ്യമന്ത്രിയുടെ ഗൺമാനും കൂട്ടരും വളഞ്ഞിട്ട് തല്ലിയ കേസ്; അന്വേഷണം പൊലീസിൽ നിന്ന് മാറ്റണമെന്ന് ആവശ്യം

Aswathi Kottiyoor
WordPress Image Lightbox