27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ഇസ്രയേലുമായുള്ള സാമ്പത്തിക ബന്ധം വിച്ഛേദിച്ച് ബഹ്റൈന്‍
Uncategorized

ഇസ്രയേലുമായുള്ള സാമ്പത്തിക ബന്ധം വിച്ഛേദിച്ച് ബഹ്റൈന്‍

മനാമ: ഇസ്രയേലുമായുള്ള സാമ്പത്തിക ബന്ധം ബഹ്റൈന്‍ വിച്ഛേദിച്ചു. ഇസ്രയേലിലെ തങ്ങളുടെ സ്ഥാനപതിയെ തിരിച്ചുവിളിച്ചതായും ടെല്‍ അവീവുമായുള്ള സാമ്പത്തിക ബന്ധം താല്‍ക്കാലികമായി വിച്ഛേദിച്ചതായും ബഹ്റൈന്‍ പാര്‍ലമെന്‍റ് വ്യാഴാഴ്ച അറിയിച്ചു.

ബഹ്റൈനില്‍ നിന്നും ഇസ്രയേല്‍ സ്ഥാനപതി മടങ്ങിയതായി ബഹ്റൈന്‍ പാര്‍ലമെന്‍റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് ഇസ്രയേല്‍ ഗാസയിലെ ജനങ്ങള്‍ക്ക് നേരെ തുടരുന്ന സൈനിക നടപടികള്‍ പ്രതിഷേധിച്ചാണ് ബഹ്റൈന്‍റെ തീരുമാനം. പലസ്തീന്‍ ജനതയുടെ നിയമാനുസൃത അവകാശങ്ങളെ പിന്തുണക്കുന്ന നിലപാടാണ് ബഹ്റൈന്‍ സ്വീകരിച്ചിട്ടുള്ളതെന്ന് പാര്‍ലമെന്‍റ് വ്യക്തമാക്കി. എബ്രഹാം കരാറിന്‍റെ ഭാഗമായി 2020ലാണ് ബഹ്റൈന്‍ ഇസ്രയേലുമായി ഔദ്യോഗിക ബന്ധം സ്ഥാപിച്ചത്.

Related posts

‘ദിനോസറുകൾക്ക്‌ വംശനാശം വന്നതല്ല, മറ്റൊരു ഗ്രഹത്തിലുണ്ട്’;ആര്യയുടെ ലാപ്ടോപ്പിൽ വിചിത്ര വിശ്വാസ രേഖകൾ

Aswathi Kottiyoor

ദുബായിയിൽ ഫാൻസി നമ്പറിന്‌ 72.7 കോടി; ലോകത്തിലെ മൂന്നാമത്തെ വലിയ ലേലത്തുക.*

Aswathi Kottiyoor

സ്വകാര്യ, ടാക്സി വാഹനങ്ങളിൽ പാചകവാതകം കൊണ്ടുപോകുന്നതിന് വിലക്ക്; കുപ്പിയിൽ പെട്രോളും ലഭിക്കില്ല

Aswathi Kottiyoor
WordPress Image Lightbox