25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ടിക്കറ്റിന്റെ ബാക്കി പണം കൊടുത്തില്ല: കെഎസ്ആർടിസി ബസിൽ യാത്രക്കാരനും കണ്ടക്ടറും തമ്മിൽ സംഘർഷം
Uncategorized

ടിക്കറ്റിന്റെ ബാക്കി പണം കൊടുത്തില്ല: കെഎസ്ആർടിസി ബസിൽ യാത്രക്കാരനും കണ്ടക്ടറും തമ്മിൽ സംഘർഷം

തിരുവനന്തപുരം: ടിക്കറ്റിന്റെ ബാക്കി പണം കൊടുക്കാത്തതിനെ ചൊല്ലി കെഎസ്ആർടിസി ബസിൽ സംഘർഷം. യാത്രക്കാരും കണ്ടക്ടറും തമ്മിലാണ് സംഘർഷമുണ്ടായത്. തിരുവനന്തപുരത്ത് നിന്ന് നെയ്യാറ്റിൻകരയിലേക്ക് പോയ ബസിനുള്ളിൽ വച്ചാണ് സംഭവം. ബസ് ആറാലുംമൂടിലെത്തിയപ്പോഴാണ് യാത്രക്കാരനായ അനിൽകുമാറും കണ്ടക്ടർ ശ്യാം ഒളിവർ ജെസിയും തമ്മിർ തർക്കം തുടങ്ങിയത്.

ടിക്കറ്റിന്റെ ബാക്കി ആവശ്യപ്പെട്ട യാത്രക്കാരന് പണം കണ്ടക്ടർ നൽകിയില്ല. ഇതോടെ വാക്കേറ്റം കൈയ്യാങ്കളിയിലേക്കും സംഘർഷത്തിലും കലാശിച്ചത്. യാത്രക്കാരും കണ്ടക്ടർക്കെതിരെ തിരിഞ്ഞു. ബാക്കി കിട്ടാതെ പോകില്ലെന്ന നിലപാടിലുറച്ച അനിൽകുമാർ ബസിന് മുന്നിൽ കയറി കിടന്നു. ടിവി 1383 എന്ന കെഎൽ 15 എ 2189 കെഎസ്ആർടിസി ലോ ഫ്ലോർ ബസിലാണ് സംഭവം നടന്നത്. പൊലീസെത്തിയാണ് യാത്രക്കാരനെ ബസിന് മുന്നിൽ നിന്ന് മാറ്റിയത്. പിന്നീട് യാത്രക്കാരുമായി ബസ് നെയ്യാറ്റിൻകരയിലേക്ക് പോയി

Related posts

ചില്ലുപാലം ചൈനയിൽ മാത്രമല്ല, നമ്മുടെ തലസ്ഥാനത്തും! മന്ത്രി റിയാസ് പ്രഖ്യാപിച്ചിട്ട് 6 മാസം, ആക്കുളത്തെ അവസ്ഥ!

Aswathi Kottiyoor

മലപ്പുറത്ത് പ്രവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

Aswathi Kottiyoor

കൊച്ചി — ബംഗളൂരു വ്യവസായ ഇടനാഴി; കഞ്ചിക്കോട് 1223.8 ഏക്കർ ഏറ്റെടുത്തു

Aswathi Kottiyoor
WordPress Image Lightbox